ക്വിക്ക് റിയാക്ഷന്‍; വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ പുതിയ ഫീച്ചര്‍

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 'സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍' അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് ഫയല്‍

ന്യൂഡല്‍ഹി: സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി കൊണ്ടുവരുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്.

വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 'സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍' അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാന്‍ കഴിയും.

പുതിയ ഫീച്ചര്‍ ആപ്പില്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് എളുപ്പത്തില്‍ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ഈ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവുമായിരിക്കും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


വാട്‌സ്ആപ്പ്
സൈബര്‍ കുറ്റവാളികളെ കുടുക്കാന്‍ 'പ്രതിബിംബ് ', യഥാര്‍ഥ ലൊക്കേഷനുകളുടെ മാപ്പ് വ്യൂ ഉടന്‍ ലഭിക്കും; പുതിയ സോഫ്റ്റ് വെയറുമായി കേന്ദ്രം

വാട്‌സ്ആപ്പ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നതയും റിപ്പോര്‍ട്ടുണ്ട്. ഇത് ചാനല്‍ അപ്ഡേറ്റുകളില്‍ വ്യൂ കൗണ്ട് ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ്.

ആരൊക്കെയാണ് ഓണ്‍ലൈനില്‍ ഉള്ളതെന്ന് ഉപയോക്താവിനെ അറിയിക്കുന്ന പുതിയ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com