ഇനി ചാറ്റ് വിശദാംശങ്ങള്‍ എളുപ്പം ഓര്‍ത്തെടുക്കാം; കോണ്‍ടാക്ട് നോട്ട്‌സ് ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി കോണ്‍ടാക്ട് നോട്ട്‌സ് എന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക. ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവരങ്ങള്‍ കൂടി ചേര്‍ത്ത് നല്‍കാന്‍ കഴിയുന്ന വിധമാണ് ഫീച്ചര്‍. ആന്‍ഡ്രോയിഡ് 2.24.9.12 അപ്‌ഡേറ്റിനായുള്ള പുതിയ വാട്്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ എടുത്തവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.ഉപഭോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സേവ് ചെയ്ത് വെയ്ക്കാന്‍ കൂടി ബിസിനസ് ഉപയോക്താക്കള്‍ക്ക് സാധിക്കുന്നവിധമാണ് പുതിയ ഫീച്ചര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചാറ്റില്‍ കോണ്‍ടാക്ട് നെയിം ടാപ്പ് ചെയ്യുന്ന മുറയ്ക്ക് തന്നെ നോട്ട്‌സ് സെക്ഷന്‍ തെളിഞ്ഞുവരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചാറ്റുകളോടും കോണ്‍ടാക്ടുകളോടും ചേര്‍ത്ത് നോട്ടുകള്‍ ആഡ് ചെയ്യാന്‍ ഇതുവഴി സാധിക്കും. മുന്‍പത്തെ ചാറ്റ് വിശദാംശങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നവിധം പ്രധാനപ്പെട്ട കാര്യങ്ങള്‍ കുറിച്ചുവെയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്.ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കും ഈ ഫീച്ചര്‍ ഉപകാരമാണ്. വീണ്ടും ചാറ്റ് ചെയ്യേണ്ടി വരുന്ന ഘട്ടത്തില്‍ വാട്‌സ്ആപ്പ് പ്രൊഫൈല്‍, കോണ്‍ടാക്ട് വിശദാംശങ്ങള്‍ എന്നിവ ഓര്‍ത്തെടുക്കാതെ തന്നെ ആശയവിനിമയം നടത്താന്‍ സാധിക്കും.

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
50എംപി ക്യാമറ, ജെം കട്ട് ഡിസൈന്‍, 5500എംഎഎച്ച് ബാറ്ററി; വരുന്നു വിവോയുടെ പുതിയ കരുത്തന്‍, വില 30,000ല്‍ താഴെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com