മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ മെയ് ദിനം, ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ഏഴു ദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് മെയ് മാസത്തില്‍ മൊത്തം 14 അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മെയ് 1- മെയ് ദിനം

മെയ് 5- ഞായറാഴ്ച

മെയ് ഏഴ്- ലോക്‌സഭ തെരഞ്ഞെടുപ്പ്- (ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ )

മെയ് എട്ട്- ടാഗോറിന്റെ ജന്മദിനം- ( പശ്ചിമ ബംഗാള്‍)

മെയ് 10- ബസവ ജയന്തി, അക്ഷയ തൃതീയ (കര്‍ണാടക)

മെയ് 11- രണ്ടാം ശനിയാഴ്ച

മെയ് 12- ഞായറാഴ്ച

മെയ് 13- ലോക്‌സഭ തെരഞ്ഞെടുപ്പ് ( ശ്രീനഗര്‍)

മെയ് 16- സംസ്ഥാന ദിനം ( സിക്കിം)

മെയ് 19- ഞായറാഴ്ച

മെയ് 20- ലോക്‌സഭ തെരഞ്ഞെടുപ്പ് ( മഹാരാഷ്ട്ര)

മെയ് 23- ബുദ്ധ പൂര്‍ണിമ ( ത്രിപുര, മിസോറാം,മധ്യപ്രദേശ്, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ജമ്മു, ലഖ്‌നൗ, ബംഗാള്‍, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍)

മെയ് 25- നാലാമത്തെ ശനിയാഴ്ച

മെയ് 26- ഞായറാഴ്ച

രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റോള്‍?; റെഡ്മി നോട്ട് 13 പ്രോ പ്ലസ് 5G വേള്‍ഡ് ചാമ്പ്യന്‍സ് എഡിഷന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com