ഫെയ്‌സ്ബുക്കിന് 20ആം പിറന്നാള്‍, ഓര്‍മകള്‍ പങ്കുവെച്ച് സക്കര്‍ബര്‍ഗ്

2004 ലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിന് തുടക്കമിട്ടത്
മാര്‍ക്ക് സക്കര്‍ബര്‍ഗ്
മാര്‍ക്ക് സക്കര്‍ബര്‍ഗ്ഫയല്‍ ചിത്രം

സോഷ്യല്‍ മീഡിയ ഉപയോഗിക്കാതിരിക്കുന്നതിനെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ തന്നെ കഴിയില്ല. അക്കൂട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഏറെ സ്വാധീനിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഫെയ്‌സ് ബുക്ക്. ഫെയ്‌സ്ബുക്കിന് 20 വയസായെന്ന സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്.

2004 ലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്കിന് തുടക്കമിട്ടത്. വളരെ വേഗത്തിലായിരുന്നു ഫെയ്‌സ്ബുക്കിന്റെ വളര്‍ച്ച. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവരെ ഫെയ്‌സ്ബുക്ക് ബന്ധിപ്പിച്ചു. ആഗോള സാങ്കേതിക വിദ്യാഭീമന്‍മാരില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നാണ് മെറ്റ എന്ന് പേര് മാറ്റി ഫെയ്‌സ്ബുക്ക്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്
എളുപ്പത്തില്‍ കോള്‍ ചെയ്യാം; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് എത്തുന്നു

ഇതിന്റെ ഓര്‍മകളാണ് ഇപ്പോള്‍ സക്കര്‍ബര്‍ഗ് പങ്കുവെച്ചിരിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് ഞാന്‍ ഒരു കാര്യം തുടങ്ങി. പിന്നീടുള്ള വഴിയില്‍ അതിശയിപ്പിക്കുന്ന ധാരാളം ആളുകള്‍ വന്നുചേര്‍ന്നു. ഞങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായ കാര്യങ്ങള്‍ നിര്‍മിച്ചു. ഞങ്ങള്‍ ഇപ്പോഴും അത് ചെയ്യുന്നു. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞിരിക്കുന്നത്.

മെറ്റ പ്ലാറ്റ്‌ഫോംസ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഫെയ്‌സ്ബുക്കുള്ളത്. ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മുന്‍നിര സേവനങ്ങളാണുള്ളത്. ഏറ്റവും ഒടുവില്‍ കമ്പനി അവതരിപ്പിച്ച സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമാണ് ത്രെഡ്‌സ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com