പുതുവര്‍ഷം ഐടിരംഗത്ത് ശോഭനമല്ല!, ജനുവരിയില്‍ 115 കമ്പനികളില്‍ നിന്നായി പിരിച്ചുവിട്ടത് 30,000ല്‍പ്പരം ജീവനക്കാരെ

പുതുവര്‍ഷത്തിന്റെ തുടക്കമായ ജനുവരിയില്‍ ഐടി ജീവനക്കാരുടെ ആശങ്ക കൂട്ടി വിവിധ കമ്പനികളില്‍ നടന്നത് കൂട്ടപ്പിരിച്ചുവിടല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഎക്സ്പ്രസ് ഇലസ്ട്രേഷൻ

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന്റെ തുടക്കമായ ജനുവരിയില്‍ ഐടി ജീവനക്കാരുടെ ആശങ്ക കൂട്ടി വിവിധ കമ്പനികളില്‍ നടന്നത് കൂട്ടപ്പിരിച്ചുവിടല്‍. ഗൂഗിള്‍, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ പത്തുകമ്പനികള്‍ ഓരോ സ്ഥാപനങ്ങളിലും ആയിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആഗോള തലത്തില്‍ ജനുവരിയില്‍ 115 ഐടി കമ്പനികളില്‍ നിന്നായി 30,000ല്‍പ്പരം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ജനുവരി 10നാണ് ആയിരം പേരെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. ഈ വര്‍ഷം ഇനിയും കൂടുതല്‍ പേരെ പിരിച്ചുവിടുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി. ജനുവരി 25ന് 1900 ജീവനക്കാരോടാണ് പിരിഞ്ഞുപോകാന്‍ മറ്റൊരു പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ആവശ്യപ്പെട്ടത്. ഇ- കോമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിലും കഴിഞ്ഞമാസം പിരിച്ചുവിടല്‍ നടന്നു. ജനുവരി എട്ടിന് 1100 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. മൊത്തം ജീവനക്കാരില്‍ അഞ്ചുശതമാനം ആളുകളെയാണ് ഇത് ബാധിച്ചത്.

ഗെയിം എന്‍ജിന്‍ ഡവലപ്പറായ യൂണിറ്റി, വേഫെയര്‍, ഇബേ, സാപ്പ്, ബ്ലോക്ക്, പേപല്‍ തുടങ്ങിയ കമ്പനികളും ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രതീകാത്മക ചിത്രം
ഖത്തറില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എല്‍എന്‍ജി; 2048 വരെ കരാര്‍ നീട്ടാന്‍ ഇന്ത്യ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com