വാട്‌സ്ആപ്പില്‍ എന്തെങ്കിലും സംശയമുണ്ടോ? എഐ ഉത്തരം നല്‍കും

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് എഐ ഉത്തരം നല്‍കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യുഡല്‍ഹി: മെറ്റ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ കൊണ്ടുവരികയാണ്. വാട്‌സ്ആപ്പ് ചാനലുകള്‍, ലോഗിനിന്നായി പാസ്‌വേഡുകള്‍, ചാറ്റ് ലോക്കിങ് സംവിധാനം എന്നീ അപ്‌ഡേറ്റുകളും കൊണ്ടുവന്നിരുന്നു. ഇപ്പോള്‍ എഐ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ടും നടപ്പിലാക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഉപയോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് എഐ ഉത്തരം നല്‍കും. ആന്‍ഡ്രോയിഡ് ഉപയോക്തക്കള്‍ക്കായാണ് നിലവില്‍ ഈ ഫീച്ചര്‍ കൊണ്ടുവരുന്നതെങ്കിലും ഐഒഎസ് ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രതീകാത്മക ചിത്രം
സിഇഒ വിജയ് ശേഖര്‍ ശര്‍മ ധനമന്ത്രിയെ കണ്ടു; കുതിച്ചുകയറി പേടിഎം ഓഹരി വില, പത്തുശതമാനം മുന്നേറ്റം

എഐ കസ്റ്റമര്‍ അസിസ്റ്റുകൊണ്ട് ഉപയോക്താവിന്റെ പരാതി പരിഹരിക്കാനായില്ലെങ്കില്‍ എഐയുടെ സഹായത്തോടെ തന്നെ കസ്റ്റമര്‍ എക്‌സിക്യൂട്ടീവുകളെയും ബന്ധപ്പെടാം.

പുതിയ ഫീച്ചര്‍ ഉപയോക്തളുടെ കസ്റ്റമര്‍ അസിസ്റ്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കും. എക്‌സിക്യൂട്ടീവുകള്‍ തിരക്കിലാണെങ്കിലും എഐയുടെ സഹായം ലഭ്യമാകും. എന്നാല്‍ ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്നതിനെ കുറിച്ച് ഇപ്പോള്‍ വിവരമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com