കാറിന് ആവശ്യക്കാര്‍ ഏറെ, ഇന്ത്യയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പാസഞ്ചര്‍ വാഹന വില്‍പ്പന

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.30 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
പ്രതീകാത്മ ചിത്രം
പ്രതീകാത്മ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന റെക്കോര്‍ഡ് നേട്ടത്തില്‍. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ (എഫ്എഡിഎ) പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്യത്ത് കഴിഞ്ഞ മാസം 393,250 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചെന്നാണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 347,086 വാഹനങ്ങളുടെ വില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.30 ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

പ്രതിമാസ വില്‍പ്പനയും 34.21 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രേഖപ്പെടുത്തിയ 293,005 യൂണിറ്റുകളില്‍ നിന്നാണ് ഈ വളര്‍ച്ച. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിഭാഗം ജനുവരിയിലെ ഒരു പുതിയ എക്കാലത്തെയും ഉയര്‍ന്ന നേട്ടം കൈവരിച്ചതായി ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് അഭിപ്രായപ്പെട്ടു. 15.03 ശതമാനം ചില്ലറ വില്‍പ്പന വളര്‍ച്ച കൈവരിച്ച വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റെക്കോര്‍ഡ് വില്‍പ്പന ഒരു പ്രധാന പങ്ക് വഹിച്ചുവെന്നും അസോസിയേഷന്‍ അവകാശപ്പെട്ടു.

പ്രതീകാത്മ ചിത്രം
ഒരു വര്‍ഷത്തെ വെല്‍നസ് പ്ലാന്‍, ഇന്‍ഷുറന്‍സ് കവറേജ്...; 'സ്റ്റെല്ലര്‍' സേവിങ്‌സ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

പാസഞ്ചര്‍ വാഹന വിഭാഗം പുതിയ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന റെക്കോര്‍ഡ് തകര്‍ത്തപ്പോള്‍, ഇരുചക്രവാഹന വിഭാഗവും 2024 ജനുവരിയില്‍ 14.96 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. 2024 ജനുവരിയില്‍ 14,58,849 യൂണിറ്റുകള്‍ വിറ്റു. 2023-ലെ ഇതേ മാസം 12,68,990 യൂണിറ്റുകളാണ് വിറ്റത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com