ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാം; പുതിയ അപ്‌ഡേറ്റുമായി വാട്ട്‌സ്ആപ്പ്

ഭാവിയില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു
വാട്ട്‌സ്ആപ്പ്
വാട്ട്‌സ്ആപ്പ് പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പ് ചാനലുകള്‍ക്കായി പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഈ അപ്‌ഡേറ്റുകള്‍ നിലവില്‍ വാട്ട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പിലാണ് ലഭ്യമാകുകയെങ്കിലും ഭാവിയില്‍ എല്ലാ ഉപയോക്താക്കളിലേക്കും ഫീച്ചര്‍ എത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഉടമസ്ഥാവകാശ കൈമാറ്റം - വാബീറ്റ ഇന്‍ഫായുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രായിഡിനായുള്ള ബീറ്റ പതിപ്പില്‍ വാട്‌സാപ്പ് ചാനലുകളുടെ ഉടമസ്ഥാവകാശം കൈമാറാം. നിലവിലെ അഡ്മിന് യോഗ്യരായ ഉപയോക്താക്കളുടെ പട്ടികയില്‍ നിന്ന് ഒരു പുതിയ ഉടമയെ തെരഞ്ഞെടുക്കാം.

വാട്ട്‌സ്ആപ്പ്
ടെക്‌സ്റ്റ് ടു വീഡിയോ; സോറ എഐ മോഡല്‍ അത്ഭുതപ്പെടുത്തുന്നത്, വീഡിയോ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍


റിക്വസ്റ്റ് സ്വീകരിക്കുന്ന ഉപേയാക്താവിന് ചാനലില്‍ സമ്പൂര്‍ണ അധികാരം ലഭിക്കും. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവരുടെ ചാനലിലെ മറ്റംഗങ്ങള്‍ക്ക് ഉപയോക്താക്കള്‍ക്ക് ആവശ്യമായ അഡ്മിനിസ്‌ട്രേറ്റീവ് ചുമതലകള്‍ നല്‍കാം. ചാനല്‍ ഡിലീറ്റ് ചെയ്യാനും മറ്റ് അഡ്മിനുകളെ റിമൂവ് ചെയ്യാനും കഴിയും.

പുതിയ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റേഴ്‌സിനാണ് ലഭ്യമാകുക. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാം വഴി ഉപയോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ലഭിക്കും. മുന്‍ അപ്‌ഡേറ്റ് (2.24.4.20) ഇന്‍സ്റ്റാള്‍ ചെയ്ത ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും ഫീച്ചര്‍ ഇപയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com