ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കും; ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്

നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്
ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചു
ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചുപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്. ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചു.

പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് നടപടി. 2015-16 അസസ്‌മെന്റ് വര്‍ഷം വരെയുള്ള നികുതി ഡിമാന്‍ഡുകള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രണ്ടു ഘട്ടമായി തിരിച്ച് നികുതി കുടിശിക ഒഴിവാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. 2010-11 അസസ്‌മെന്റ് വര്‍ഷത്തെ 25000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ 10000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായതും ഒഴിവാക്കും എന്നതായിരുന്നു ബജറ്റിലെ രണ്ടാമത്തെ പ്രഖ്യാപനം. എന്നാല്‍ 2015-16 അസസ്‌മെന്റ് വര്‍ഷം വരെയുള്ള ഒരു ലക്ഷം രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നതാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിധി ഉയര്‍ത്തിയത് സാധാരണക്കാരായ നികുതിദായകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 2024 ജനുവരി 31 വരെയുള്ള ആദായനികുതി, വെല്‍ത്ത് ടാക്സ്, ഗിഫ്റ്റ് ടാക്സ് എന്നിവയുമായി ബന്ധപ്പെട്ട കുടിശ്ശികയ്ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ക്ക്് മാത്രമായിരിക്കും ഇത് ബാധകമാകുക. പലിശ, പിഴ, ഫീസ്, സെസ്, സര്‍ചാര്‍ജ് എന്നിവയ്ക്കൊപ്പം നികുതി ഡിമാന്‍ഡിന്റെ പ്രധാന ഘടകവും പരിധിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചു
ആയിരം കോടി ഡോളറിന്റെ സോണി- സീ ലയനം സംഭവിക്കുമോ?, തിരക്കിട്ട ചര്‍ച്ചകള്‍, സീ ഓഹരിയില്‍ ഏഴു ശതമാനം മുന്നേറ്റം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com