ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അരിയില്‍ വെയ്ക്കാറുണ്ടോ?, മുന്നറിയിപ്പുമായി ആപ്പിള്‍

ഐഫോണില്‍ ല്വിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് ലഭിക്കുമ്പോള്‍ എന്തുചെയ്യണമെന്ന് വിശദീകരിച്ചാണ് ആപ്പിള്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്
ഫോണ്‍ ഉണക്കുന്നതിന് ഹെയര്‍ ഡ്രയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം
ഫോണ്‍ ഉണക്കുന്നതിന് ഹെയര്‍ ഡ്രയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശംആപ്പിള്‍ ഐഫോണ്‍, ഫയല്‍ ചിത്രം

ഫോണില്‍ വെള്ളം വീണാല്‍ ഉണക്കുന്നതിന് ചിലരെങ്കിലും അരിയില്‍ വെച്ച് പരീക്ഷിച്ചിട്ടുണ്ടാവും. ഈ രീതി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ നല്‍കിയ പുതിയ മാര്‍ഗനിര്‍ദേശം. ഈ രീതി ഫോണിന് കൂടുതല്‍ തകരാര്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ഐഫോണില്‍ ല്വിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് ലഭിക്കുമ്പോള്‍ എന്തുചെയ്യണമെന്ന് വിശദീകരിച്ചാണ് ആപ്പിള്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. 'ഐഫോണ്‍ അരി ബാഗില്‍ വയ്ക്കരുത്. അങ്ങനെ ചെയ്യുന്നത് അരിയുടെ ചെറിയ കണികകള്‍ ഐഫോണിന് കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതിന് കാരണമാകും'- ആപ്പിള്‍ മുന്നറിയിപ്പ് നല്‍കി. ഫോണ്‍ ഉണക്കുന്നതിന് ഹെയര്‍ ഡ്രയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും ആപ്പിള്‍ നിര്‍ദ്ദേശിച്ചു. കൂടാതെ, ചാര്‍ജിംഗ് പോര്‍ട്ടുകളില്‍ കോട്ടണ്‍ ബഡ്‌സോ പേപ്പര്‍ ടവലുകളോ തിരുകരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് ഉണങ്ങാന്‍ വെച്ചും മറ്റും ഫോണിലെ വെള്ളം കളയാന്‍ ശ്രമിക്കാനാണ് ആപ്പിള്‍ നിര്‍ദേശിക്കുന്നത്. ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് 30 മിനിറ്റ് കാത്തിരിക്കുക. അലര്‍ട്ട് വീണ്ടും വരികയാണെങ്കില്‍ കുറച്ച് മിനിറ്റ് കൂടി കാത്തിരിക്കുക. ശരിക്കും ഉണങ്ങാന്‍ 24 മണിക്കൂര്‍ വരെ എടുത്തേക്കാം. ആ സമയപരിധി വരെ ഉപയോക്താക്കള്‍ക്ക് ലിക്വിഡ് ഡിറ്റക്ഷന്‍ അലര്‍ട്ട് കാണാനാകുമെന്നും കമ്പനി പറഞ്ഞു.

ഐഫോണ്‍ നനഞ്ഞിരിക്കുമ്പോള്‍ അത് ചാര്‍ജ് ചെയ്യാന്‍ പാടില്ല. എന്നാല്‍ അടിയന്തിര ഘട്ടത്തില്‍ ലിക്വിഡ് ഡിറ്റക്ഷന്‍ അസാധുവാക്കാനും ഐഫോണ്‍ ചാര്‍ജ് ചെയ്യാനും ഫോണില്‍ ഓപ്ഷന്‍ ഉണ്ട്. ഒരു വയര്‍ലെസ് ചാര്‍ജര്‍ ഉണ്ടെങ്കില്‍, ഐഫോണ്‍ ചാര്‍ജ് ചെയ്യാവുന്നതാണ്.ചാര്‍ജറില്‍ കുത്തുന്നതിന് മുമ്പ് ഫോണിന്റെ പിന്‍ഭാഗം ഉണങ്ങിയതാണെന്ന് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

മിന്നല്‍ സമയത്തോ, USB-C കണക്ടര്‍ നനഞ്ഞിരിക്കുമ്പോഴോ ചാര്‍ജ് ചെയ്താല്‍, കണക്ടറിലോ കേബിളിലോ ഉള്ള പിന്നുകള്‍ തുരുമ്പെടുത്ത് ശാശ്വതമായ കേടുപാടുകള്‍ വരുത്തുകയോ പ്രവര്‍ത്തനം നിര്‍ത്തുകയോ ചെയ്യും. ഇത് ഐഫോണിനോ അല്ലെങ്കില്‍ ആക്‌സസറിക്കോ കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഫോണ്‍ ഉണക്കുന്നതിന് ഹെയര്‍ ഡ്രയറുകളോ കംപ്രസ്ഡ് എയറോ ഉപയോഗിക്കുന്നത് ഒഴിവാക്കാനും നിര്‍ദേശം
വീണ്ടും തിരിച്ചടി; സീയുടെ അക്കൗണ്ടില്‍ 2000 കോടി രൂപ 'കാണാനില്ല'; റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com