1.26 ലക്ഷം കോടി രൂപ ചെലവ്, ഒരു ലക്ഷത്തില്‍പ്പരം തൊഴിലവസരം; മൂന്ന് സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി

രാജ്യത്ത് മൂന്ന് സെമികണ്ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി
മൂന്ന് സെമികണ്ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നിര്‍ദേശത്തിന് അം​ഗീകാരം
മൂന്ന് സെമികണ്ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നിര്‍ദേശത്തിന് അം​ഗീകാരംഎക്സ്പ്രസ്

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സെമികണ്ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്രമന്ത്രിസഭായോഗത്തിന്റെ അനുമതി. രണ്ടെണ്ണം ഗുജറാത്തിലും ഒരെണ്ണം അസമിലുമാണ് വരുന്നത്. മൊത്തം 1.26 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ടാറ്റ ഇലക്ട്രോണിക്‌സും തയ് വാന്‍ പവര്‍ചിപ്പ് സെമി കണ്ടക്ടര്‍ മാനുഫാക്ച്ചറിങ് കോര്‍പ്പറേഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ പ്ലാന്റ് ആണ് അനുമതി ലഭിച്ചതില്‍ ഒന്ന്. ഗുജറാത്തിലെ ധോലേരയില്‍ 91000 കോടി രൂപ ചെലവഴിച്ചാണ് സംയുക്ത സംരംഭം ഒരുക്കുന്നത്. പ്രതിമാസം 50000 വാഫേഴ്‌സ് ( കനംകുറഞ്ഞ് വൃത്താകൃതിയിലുള്ള സെമികണ്ടക്ടര്‍ ഘടകം) ഉല്‍പ്പാദനശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുകയെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലുവര്‍ഷത്തിനകം പ്ലാന്റ് യാഥാര്‍ഥ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.26000 പേര്‍ക്ക് നേരിട്ടും ഒരു ലക്ഷം പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. അസമില്‍ 27000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ടാറ്റ സെമികണ്ടക്ടര്‍ അസംബ്ലി ആന്റ് ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാമത്തേത്. ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍, തായ്ലന്‍ഡിലെ സ്റ്റാര്‍സ് മൈക്രോ ഇലക്ട്രോണിക്സ് എന്നിവയുമായി സഹകരിച്ച് സിജി പവര്‍ ഗുജറാത്തിലെ സാനന്ദില്‍ സ്ഥാപിക്കുന്നതാണ് മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് എന്നും മന്ത്രി അറിയിച്ചു. 7600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളായ മൈക്രോണ്‍ 22,516 കോടിയുടെ ചിപ്പ് അസംബ്ലി പ്ലാന്റ് സ്ഥാപിക്കുന്നതിന് പുറമേയാണ് ഈ മൂന്ന് പ്ലാന്റുകള്‍.

മൂന്ന് സെമികണ്ടക്ടര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള നിര്‍ദേശത്തിന് അം​ഗീകാരം
ഇനി ഏത് പഴയ ചാറ്റും വീണ്ടെടുക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com