70,353 കോടി രൂപയുടെ 'മീഡിയ പവര്‍ഹൗസ്'; റിലയന്‍സ്- ഡിസ്‌നി ലയനക്കരാറില്‍ ഒപ്പുവെച്ചു, തലപ്പത്ത് നിത അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം18 ഉം വാള്‍ട്ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയുമായുള്ള ലയനക്കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു
നിത അംബാനി
നിത അംബാനിഫയൽ

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം18 ഉം വാള്‍ട്ഡിസ്നിയുടെ ഇന്ത്യയിലെ മീഡിയ ബിസിനസ് വിഭാഗമായ സ്റ്റാര്‍ ഇന്ത്യയുമായുള്ള ലയനക്കരാറില്‍ ഇരുകമ്പനികളും ഒപ്പുവെച്ചു. ലയനത്തോടെ സംയുക്തസംരംഭത്തിന് ഏകദേശം 70,353 കോടി രൂപയുടെ മൂല്യമുണ്ടാവും. വയകോം18 സ്റ്റാര്‍ ഇന്ത്യയില്‍ ലയിക്കുന്ന കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചത്.

നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയര്‍പേഴ്സണ്‍. നേരത്തെ വാള്‍ട്ഡിസ്നിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയര്‍മാന്‍. നിലവില്‍ അദ്ദേഹം വയകോം18 ബോര്‍ഡ് അംഗമാണ്. സംയുക്ത സംരംഭത്തില്‍ റിലയന്‍സിന് 63.16 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉണ്ടാവുക. ഡിസ്നിക്ക് 36.84 ശതമാനവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംയുക്ത സംരംഭത്തെ റിലയന്‍സ് ആണ് നിയന്ത്രിക്കുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 16.34 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയകോം18ന് 36.84 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാവുമെന്ന് റിലയന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.

റെഗുലേറ്ററി അടക്കമുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി 2024 അവസാനത്തോടെയോ 2025 ജനുവരി ആദ്യത്തോടെയോ സംയുക്ത സംരംഭം യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.റിലയന്‍സ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തില്‍ നിക്ഷേപിക്കും. ഒടിപി ബിസിനസിന്റെ വളര്‍ച്ച മുന്നില്‍ കണ്ടാണ് നിക്ഷേപം നടത്തുക. ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്സ്, സ്റ്റാര്‍പ്ലസ്, സ്റ്റാര്‍ഗോള്‍ഡ് എന്നിവയും സ്പോര്‍ട്സ് ചാനലുകളായ സ്റ്റാര്‍സ്പോര്‍ട്സ്, സ്പോര്‍ട്18 എന്നിവയും ജിയോസിനിമയും ഹോട്സ്റ്റാറും പുതിയ സംയുക്തസംരംഭത്തിന് കീഴിലാവും.

നിത അംബാനി
ഇനി എപ്പോള്‍ എത്തുമെന്ന് കൃത്യമായി പറയും, വഴി മാറിയാലും പേടിക്കേണ്ട; ഗൂഗിള്‍ മാപ്പ്‌സില്‍ 'ഗ്ലാന്‍സബിള്‍ ഡയറക്ഷന്‍' ഫീച്ചര്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com