ആവശ്യമില്ലാത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് എക്‌സിറ്റ് അടിച്ചോ; ഈ സൗജന്യം ഉടന്‍ ഇല്ലാതാകും 

ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഗൂഗിള്‍, വാട്സ്ആപ്പ് എന്നീ കമ്പനികള്‍ സംയുക്തമായി ഡ്രൈവ് ക്ലൗഡ് സ്റ്റോറേജില്‍ പരിധിയില്ലാത്ത ചാറ്റ് ഡാറ്റ (ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെ) ബാക്കപ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷത്തോടെ ഈ സേവനം അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഈ വര്‍ഷത്തോടെ ഒരാളുടെ ഗൂഗിള്‍ ഡ്രൈവില്‍ പരമാവധി 15 ജിബി ഡേറ്റ മാത്രമേ ഫ്രീയായി സൂക്ഷിക്കാന്‍ സാധിക്കൂ. ഇത് ബാധകമാകുന്നത് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ്. 

ആന്‍ഡ്രോയിഡ് ഫോണ്‍ ഉടമകളുടെ ഗൂഗിള്‍ അക്കൗണ്ട് ക്ലൗഡ് സ്റ്റോറേജ് പരിധിയായ 15 ജിബി (സൗജന്യമായി) വാട്ട്സ്ആപ്പ് ഡാറ്റ ബാക്കപ്പ് ഉടന്‍ കണക്കാക്കാന്‍ തുടങ്ങുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. 

പുതിയ മാറ്റം വാട്സാപ് ബീറ്റാ ഉപയോക്താക്കള്‍ക്ക് 2023 ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്നു തുടങ്ങി. ഇത് എല്ലാ ഉപയോക്താക്കള്‍ക്കും 2024 ആദ്യം മുതല്‍ നടപ്പാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താമസിയാതെ എല്ലാ വാട്സാപ് ഉപയോക്താക്കള്‍ക്കും ഇതു സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ലഭിച്ചു തുടങ്ങും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com