പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'അപകടകരമായ' 17 ആപ്പുകള്‍, പണം നഷ്ടപ്പെട്ടേക്കാം; ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ്, വിശദാംശങ്ങള്‍ 

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഉടന്‍ തന്നെ ചില 'അപകടകരമായ' ധനകാര്യ ആപ്പുകള്‍ നീക്കം ചെയ്യാന്‍ സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ഉടന്‍ തന്നെ ചില 'അപകടകരമായ' ധനകാര്യ ആപ്പുകള്‍ നീക്കം ചെയ്യാന്‍ സാങ്കേതിക വിദഗ്ധരുടെ മുന്നറിയിപ്പ്. മാല്‍വെയര്‍ ബാധിച്ച 17 ആപ്പുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചതായി വിദഗ്ധരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌പൈലോണ്‍ ആപ്പുകള്‍ ആണിവ. മാല്‍വെയര്‍ ബാധിച്ച ഈ ആപ്പുകള്‍ ഉപയാക്താക്കളുടെ സ്വകാര്യവിവരങ്ങള്‍, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ത്തിയേക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലും ഇവയെ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സോഷ്യല്‍മീഡിയ, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ വഴിയാണ് ഈ ആപ്പുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. തേര്‍ഡ് പാര്‍ട്ടി ആപ്പ് സ്റ്റോറുകളില്‍ നിന്നും സ്‌കാം വെബ്‌സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. 1.2 കോടിയിലധികം ഉപയോക്താക്കള്‍ ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തായും കണ്ടെത്തിയിട്ടുണ്ട്. AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow, CrediBus, FlashLoan, PrestamosCredito, Prestamos De Credito-YumiCash, Go Credito, Instantaneo Prestamo, Cartera grande, Rapido Credito, Finupp Lending, 4S Cash, TrueNaira and EasyCash എന്നിവയാണ് ഈ ആപ്പുകള്‍. ഈ ആപ്പുകള്‍ ഫോണില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡിലീറ്റ് ചെയ്ത ശേഷം ഫോണിന്റെ പാസ് വേര്‍ഡ് മാറ്റാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com