ഇനി വാട്‌സ്ആപ്പ് പോലെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം; ഗൂഗിള്‍ മാപ്പും കൂടുതല്‍ 'സ്മാര്‍ട്ടായി', പുതിയ ഫീച്ചര്‍ 

വാട്‌സ്ആപ്പ് പോലെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് പോലെ ലൈവ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍ മാപ്പ്. ലൈവ് ലൊക്കേഷന്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന വാട്‌സ്ആപ്പ് ഫീച്ചറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമാനമായ നിലയില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ കോണ്‍ടാക്ട് നമ്പറുകളിലേക്ക് റിയല്‍ ടൈം ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് ഗൂഗിള്‍ മാപ്പ് അവതരിപ്പിച്ചത്.

എത്രനേരം ലൊക്കേഷന്‍ ഷെയര്‍ തുടരണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍. വേണമെങ്കില്‍ ഒരു ദിവസം മുഴുവനും ലൊക്കേഷന്‍ ഷെയര്‍ ചെയ്യാം. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നയാള്‍ മാനുവലായി ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ഓഫാക്കുന്നത് വരെ സേവനം തുടരാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇടവേള തെരഞ്ഞെടുത്തും ലൊക്കേഷന്‍ ഷെയര്‍ ചെയ്യാവുന്നതാണ്. 15 മിനിറ്റ്, 30 മിനിറ്റ്, ഒരു മണിക്കൂര്‍, രണ്ടു മണിക്കൂര്‍ എന്നിങ്ങനെ വാട്‌സ്ആപ്പ് പോലെ ഇടവേള തെരഞ്ഞെടുക്കാന്‍ കഴിയുന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. എന്നാല്‍ വാട്‌സ്ആപ്പില്‍ 15 മിനിറ്റ്, ഒരു മണിക്കൂര്‍, എട്ടു മണിക്കൂര്‍ എന്നിങ്ങനെ മൂന്ന് ഓപ്ഷന്‍ മാത്രമാണ് ഉള്ളത്. ലൊക്കേഷന്‍ ഷെയര്‍ ചെയ്യുന്നയാളുടെ ഫോണിന്റെ ബാറ്ററി സ്റ്റാറ്റസും അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം. ഗൂഗിളില്‍ ലൊക്കേഷന്‍ ഷെയറിങ് ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം ചുവടെ:

ഫോണിലെ ഗൂഗിള്‍ മാപ്പ് ഓപ്പണ്‍ ചെയ്ത് വലതുവശത്ത് മുകളിലായുള്ള പ്രൊഫൈല്‍ ഐക്കണ്‍ ടാപ്പ് ചെയ്യുക

ലൊക്കേഷന്‍ ഷെയറിങ് തെരഞ്ഞെടുത്ത ശേഷം ഷെയര്‍ ലൊക്കേഷന്‍ ടാപ്പ് ചെയ്യുക

എത്രനേരം ഷെയര്‍ ചെയ്യണമെന്ന കാര്യവും തെരഞ്ഞെടുക്കാം.

ഗൂഗിള്‍ വഴിയോ വാട്‌സ്ആപ്പ് പോലെയുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പുകളുകള്‍ വഴിയോ ലിങ്ക് മുഖാന്തരം തെരഞ്ഞെടുത്ത കോണ്‍ടാക്ടിലേക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുക

ഷെയര്‍ ചെയ്യുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നെങ്കില്‍ 'Sharing via link' ടാപ്പ് ചെയ്ത് സ്റ്റോപ്പില്‍ അമര്‍ത്തുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com