വിപണി 'കരടി'യുടെ പിടിയില്‍; സെന്‍സെക്‌സ് 71,000 പോയിന്റില്‍ താഴെ, രണ്ടുദിവസത്തിനിടെ ഇടിഞ്ഞത് 2000 പോയിന്റ് 

തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരിവിപണിയില്‍ 'കരടി മുന്നേറ്റം'
പിടിഐ/ ഫയൽ
പിടിഐ/ ഫയൽ

മുംബൈ: തുടര്‍ച്ചയായ മൂന്നാംദിവസവും ഓഹരിവിപണിയില്‍ 'കരടി മുന്നേറ്റം'. ഇന്ന് വ്യാപാരം തുടങ്ങി അല്‍പ്പസമയത്തിനകം തന്നെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു. ഇന്നലെ 1600 പോയിന്റ് താഴ്ന്നാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. നിലവില്‍ 71,000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം തുടരുന്നത്.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. 188 പോയിന്റ് നഷ്ടത്തോടെ 21,500 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലെ നഷ്ടം അടക്കമുള്ള വിഷയങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. കൂടാതെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിസംബര്‍ പാദ ഫലത്തില്‍ നിക്ഷേപകര്‍ക്കുള്ള അതൃപ്തിയും വിപണിയെ സ്വാധീനിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ ദിവസത്തെ പോലെ എച്ച്ഡിഎഫ്‌സി ബാങ്ക് ഉള്‍പ്പെടെയുള്ള ഓഹരികളാണ് നഷ്ടം നേരിടുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, അദാനി എന്റര്‍പ്രൈസസ്, എന്‍ടിപിസി, ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് തുടങ്ങിയവയാണ് നഷ്ടം നേരിട്ട മറ്റു പ്രമുഖ ഓഹരികള്‍. ആക്‌സിസ് ബാങ്ക്, സണ്‍ഫാര്‍മ, ബിപിസിഎല്‍ ഓഹരികള്‍ നേട്ടത്തിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com