അലര്‍ട്ടുകള്‍ക്ക് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എല്‍സിഡി സ്‌ക്രീന്‍, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച്; ഹീറോ എക്‌സ്ട്രീം 125 ആര്‍

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ പുതിയ ബൈക്ക് അവതരിപ്പിച്ചു
 എക്‌സ്ട്രീം 125 ആര്‍
എക്‌സ്ട്രീം 125 ആര്‍ image credit/ HeroMotoCorp

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ പുതിയ ബൈക്ക് അവതരിപ്പിച്ചു. എക്‌സ്ട്രീം 125 ആര്‍ എന്ന പേരില്‍ അവതരിപ്പിച്ച ബൈക്ക് രണ്ട് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. ഐബിഎസ് വേര്‍ഷന്‍ ബൈക്കിന് 95000 രൂപയാണ് എക്‌സ്‌ഷോറൂം വില. എബിഎസ് വേര്‍ഷന് 99,500 രൂപ നല്‍കണം.

മറ്റു മോട്ടോര്‍ സൈക്കിളുകളില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട സ്റ്റെല്‍ ബൈക്കിന്റെ പ്രത്യേകതയാണ് എന്നാണ് കമ്പനിയുടെ അവകാശവാദം. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ് യൂണിറ്റും വ്യത്യസ്ത രീതിയിലുള്ള ഇന്ധന ടാങ്കും സ്പ്ലിറ്റ് സീറ്റ് സജ്ജീകരണവും സ്‌പോര്‍ട്ടി ഫീലാണ് ബൈക്കിന് നല്‍കുന്നത്. ഫയര്‍‌സ്റ്റോം റെഡ്, കോബാള്‍ട്ട് ബ്ലൂ, സ്റ്റാലിയന്‍ ബ്ലാക്ക് എന്നി നിറങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുക.

125 സിസി, എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, 11.5 ബിഎച്ച്പി പവറും 11 എന്‍എം ടോര്‍ക്കും ലഭ്യമാക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് വഴി പിന്‍ ചക്രത്തിലേക്ക് പവര്‍ കൈമാറുകയും ചെയ്യുന്നു. എക്സ്ട്രീം 125 ആര്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള ബൈക്കാണെന്നും കമ്പനി അവകാശപ്പെടുന്നു.

എംഎം ടെലിസ്‌കോപിക് ഫോര്‍ക്ക്, മോണോഷോക്ക്, 276 എംഎം ഡിസ്‌ക്, ഡിസ്‌ക് ഓപ്ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഹെഡ്ലാമ്പിനുള്ള ഫുള്‍-എല്‍ഇഡി ലൈറ്റിംഗ്, ടേണ്‍ സിഗ്‌നലുകള്‍, ടെയില്‍ ലാമ്പ് ,ഗിയര്‍ പൊസിഷനോടുകൂടിയ എല്‍സിഡി സ്‌ക്രീനും കോള്‍, മെസേജ് അലര്‍ട്ടുകള്‍ക്കുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.

 എക്‌സ്ട്രീം 125 ആര്‍
നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; 46,000ന് മുകളില്‍ തന്നെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com