മൈക്രോസോഫ്റ്റിലും പിരിച്ചുവിടല്‍; 1900 ജീവനക്കാര്‍ പുറത്തേയ്ക്ക്

ഗൂഗിളിന് പിന്നാലെ പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റും വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഫയൽ
മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഫയൽപിടിഐ

ന്യൂഡല്‍ഹി: ഗൂഗിളിന് പിന്നാലെ പ്രമുഖ ടെക് കമ്പനിയായ മൈക്രോസോഫ്റ്റും വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു. 1900 ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

അടുത്തിടെ മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ആക്ടിവിഷന്‍ ബ്ലിസാര്‍ഡ്, എക്‌സ്‌ബോക്‌സ് എന്നിവിടങ്ങളില്‍ നിന്നാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ആക്ടിവിഷന്‍ ബ്ലിസാര്‍ഡില്‍ നിന്നാണ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് രണ്ടും ഗെയിമിങ് ഡിവിഷനുകളാണ്.

മൊത്തം ഗെയിമിങ് ഡിവിഷനുകളില്‍ നിന്നായി എട്ടുശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം 22000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് ഡിവിഷന് കീഴില്‍ ജോലി ചെയ്യുന്നത്.

ബ്ലിസാര്‍ഡ് പ്രസിഡന്റ് മൈക്ക് യബറയും കമ്പനി വിടുകയാണ്. എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. 20 വര്‍ഷത്തിലധികം കാലമാണ് മൈക്ക് യബറ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്തത്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, ഫയൽ
കാലാവധി പൂര്‍ത്തിയായാല്‍ പ്രീമിയം തിരികെ; പുതിയ ടേം പദ്ധതികള്‍ അവതരിപ്പിച്ച് എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com