സൗജന്യം ഇനിയില്ല; വാട്‌സ്ആപ്പ് നിങ്ങളുടെ സ്റ്റോറേജ് വിഴുങ്ങും, ചാറ്റ് ബാക്കപ്പുകള്‍ ഗൂഗിള്‍ ഡ്രൈവില്‍

വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍, ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയും

വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് ഫയല്‍

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കുണ്ടായിരുന്ന സൗജന്യ സ്റ്റോറേജ് ഉടന്‍ അവസാനിക്കും. 2024 ജനുവരി മുതല്‍, ചാറ്റ് ബാക്കപ്പുകള്‍ക്കായി ഗൂഗിള്‍ ഡ്രൈവിനെ ആശ്രയിക്കേണ്ടിവരുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. ഈ മാസം അവസാനത്തോടെ മാറ്റം നടപ്പിലാകുമെന്നാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പിന്റെ ബീറ്റ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍, ഈ മാറ്റങ്ങള്‍ കാണാന്‍ കഴിയും. ഏറ്റവും പുതിയ അപ്ഡേറ്റ് അര്‍ത്ഥമാക്കുന്നത് എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും ഉടന്‍ തന്നെ അവരുടെ ബാക്കപ്പ് ഡാറ്റ സ്വയം മാനേജ് ചെയ്യേണ്ടിവരും എന്നതാണ്.

ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് സേവനം സൗജന്യമോ പണമടച്ചുള്ള പ്ലാനോ ആയിക്കോട്ടെ, നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ജിമെയില്‍ സ്‌റ്റോറേജ് ഉപയോഗപ്പെടുത്തി ഗൂഗിള്‍ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പുകള്‍ ശേഖരിക്കും.


വാട്‌സ്ആപ്പ്
സ്വര്‍ണ വിലയില്‍ വര്‍ധന

വാട്‌സ്ആപ്പ് അക്കൗണ്ടിന്റെസെറ്റിങ്സിലെ ചാറ്റ് ബാക്കപ്പ് ഓപ്ഷനില്‍ പോയാല്‍ ക്ലൗഡ് അക്കൗണ്ടിലേക്ക് ബാക്കപ്പ് ചെയ്തിരിക്കുന്ന വാട്ട്സ്ആപ്പ് ഡാറ്റയുടെ സ്‌റ്റോറേജ് കാണാം. ചാറ്റുകളും മീഡിയയും ഗൂഗിള്‍ അക്കൗണ്ടിന്റെ സ്റ്റോറേജിലേക്ക് ബാക്കപ്പ് ചെയ്യുക എന്ന ഒപ്ഷന്‍ കാണാം. പുതിയ ഫോണിലും ഇവ പുനഃസ്ഥാപിക്കാം. വാട്‌സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പ് 2.24.3.21 ബാക്കപ്പ് സ്റ്റോറേജിനായി ഈ പുതിയ മാറ്റങ്ങള്‍ കാണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com