മസാല ബോണ്ട്: മാര്‍ച്ചില്‍ 2150 കോടി രൂപ തിരിച്ചുനല്‍കാന്‍ കിഫ്ബി

2150 കോടി രൂപയാണ്, പലിശ സഹിതം കിഫ്ബി കൃത്യസമയത്തുതന്നെ തിരിച്ചുനല്‍കുക
ധനമന്ത്രി ബാലഗോപാല്‍, കിഫ്ബി
ധനമന്ത്രി ബാലഗോപാല്‍, കിഫ്ബിഫെയ്സ്ബുക്ക്

കൊച്ചി: മസാല ബോണ്ട് പുറത്തിറക്കിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നേരിടുന്നതിനിടെ, കാലാവധി പൂര്‍ത്തിയായ ബോണ്ടുകള്‍ക്കുള്ള തുക മാര്‍ച്ച് അവസാനത്തോടെ കിഫ്ബി തിരിച്ചുനല്‍കും. 2150 കോടി രൂപയാണ്, പലിശ സഹിതം കിഫ്ബി കൃത്യസമയത്തുതന്നെ തിരിച്ചുനല്‍കുകയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കു പണം കണ്ടെത്തുന്നതിന്റെ ഭാഗമായി 2019 മാര്‍ച്ചിലാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് വഴി കിഫ്ബി മസാല ബോണ്ട് പുറത്തിറക്കിയത്. 2150 കോടി രൂപയാണ് ഇതുവഴി സമാഹരിച്ചത്. ഈ മാര്‍ച്ചില്‍ ബോണ്ടുകള്‍ക്കു കാലാവധി പൂര്‍ത്തിയാവും.

ധനമന്ത്രി ബാലഗോപാല്‍, കിഫ്ബി
2047 ഓടേ ഇന്ത്യ 'വികസിത രാജ്യം', മൂന്ന് വര്‍ഷത്തിനകം മൂന്നാമത്തെ സാമ്പത്തിക ശക്തി; ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

പെട്രോളിയം ഉത്പന്നങ്ങള്‍ക്കു ചുമത്തിയിട്ടുള്ള സെസ് വഴിയും വാഹന നികുതി ഇനത്തിലുമാണ് കിഫ്ബിക്കു പണം ലഭിക്കുന്നത്

മാര്‍ച്ച് 29-30 തീയതികളില്‍ കിഫ്ബി പണം മടക്കിനല്‍കുമെന്ന് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെഎം എബ്രഹാം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു. ഇതിനായുള്ള പണം എസ്‌ക്രോ അക്കൗണ്ടില്‍ (നിശ്ചിത ആവശ്യത്തിനായുള്ള തുക) കിഫ്ബി സൂക്ഷിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

പെട്രോളിയം ഉത്പന്നങ്ങള്‍ക്കു ചുമത്തിയിട്ടുള്ള സെസ് വഴിയും വാഹന നികുതി ഇനത്തിലുമാണ് കിഫ്ബിക്കു പണം ലഭിക്കുന്നത്. സെസ് പൂര്‍ണമായും കിഫ്ബിക്കു ലഭിക്കുമ്പോള്‍ വാഹന നികുതിയില്‍ 50 ശതമാനമാണ് കിട്ടുക. ഇതുവഴിയാണ് കിഫ്ബി വായ്പകള്‍ തിരിച്ചടയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം 2470 കോടി രൂപയാണ് ഈ രണ്ടിനത്തിലുമായി കിഫ്ബിക്കു ലഭിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 31 വരെയുള്ള കണക്ക് അനുസരിച്ച് വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി 27,177 കോടി രൂപയാണ് കിഫ്ബി ചെലവഴിച്ചത്. വ്യവസായ പാര്‍ക്കുകള്‍ക്കുള്ള ഭൂമി ഏറ്റെടുക്കല്‍, കൊച്ചി-ബംഗളൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, ഗിഫ്റ്റ് സിറ്റി എന്നിവയ്ക്കുള്‍പ്പെടെയാണിത്. ഇതുവരെ 82,426 കോടിയുടെ 1073 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com