നാളെ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കില്ല?, കാരണമിത്

ഫെബ്രുവരി ഒന്നിനാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്
ബജറ്റ് പേപ്പറുമായി നിർമല സീതാരാമൻ
ബജറ്റ് പേപ്പറുമായി നിർമല സീതാരാമൻ ഫയല്‍

ന്യൂഡൽഹി: ഫെബ്രുവരി ഒന്നിനാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ പോകുന്നത്. ബജറ്റിന് മുന്‍പത്തെ ദിവസം രാജ്യത്തിന്റെ സാമ്പത്തിക നില വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കുന്ന പതിവുണ്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ഇതനുസരിച്ച് ഇത്തവണ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെയ്‌ക്കേണ്ടത് ജനുവരി 31-ാം തീയതിയായ ബുധനാഴ്ചയാണ്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ, ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തത് ഒരു കീഴ്‌വഴക്കമാണ്. തെരഞ്ഞെടുപ്പിന് ശേഷം വരുന്ന പുതിയ സര്‍ക്കാരിനാണ് ഇതിന്റെ ചുമതല വരിക. പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പാണ് പുതിയ സര്‍ക്കാര്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുക.

അതിനിടെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് ഒരു അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പുറത്ത് വിടുകയുണ്ടായി. എന്നാല്‍ ഇത് സാമ്പത്തിക സര്‍വ്വേയ്ക്ക് പകരമായി അവതരിപ്പിച്ചത് അല്ലെന്നാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ദ നാഗേശ്വരന്റെ വിശദീകരണം.കഴിഞ്ഞ ദശാബ്ദങ്ങളിലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ചും വരും വര്‍ഷങ്ങളിലെ പ്രതീക്ഷകളെ സംബന്ധിച്ചും ഒരു അവബോധം നല്‍കുന്നതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ- ഒരു അവലോകനം എന്ന പേരിലുള്ള റിപ്പോര്‍ട്ട് എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ബജറ്റ് പേപ്പറുമായി നിർമല സീതാരാമൻ
എന്‍ജിന്‍ ടെസ്റ്റില്‍ ക്രമക്കേട്: ടൊയോട്ടയുടെ മൂന്ന് വാഹനങ്ങളുടെ വിതരണം നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com