വ്യവസ്ഥകള്‍ പാലിച്ചില്ല; പുതിയ നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് വിലക്ക്

പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കി ആര്‍ബിഐ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കി ആര്‍ബിഐ. മാര്‍ച്ച് ഒന്ന് മുതലാണ് ഇത് ബാധകമാകുക എന്ന് ആര്‍ബിഐയുടെ പ്രസ്താവനയില്‍ പറയുന്നു.

2024 ഫെബ്രുവരി 29 ന് ശേഷം ബാങ്കിന്റെ പരിധിയിലുള്ള ഉപഭോക്തൃ അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, വാലറ്റുകള്‍, ഫാസ്ടാഗുകള്‍ എന്നിവയില്‍ പുതിയ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ ക്രെഡിറ്റ് ഇടപാടുകളോ നടത്തുന്നതില്‍ നിന്നാണ് പേടിഎം പേയ്മെന്റ്‌സ് ബാങ്കിനെ ആര്‍ബിഐ വിലക്കിയിരിക്കുന്നത്. സിസ്റ്റം ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചതെന്നും ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം പലിശ, ക്യാഷ് ബാക്ക്, റീഫണ്ട് എന്നിവ ഏത് സമയത്തും ക്രെഡിറ്റ് ചെയ്യാവുന്നതാണ്. നിലവിലുള്ള അക്കൗണ്ട് ഉടമകള്‍ക്ക് പണം കൈമാറ്റത്തിന് തടസ്സമില്ല.സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍, കറന്റ് അക്കൗണ്ടുകള്‍, പ്രീപെയ്ഡ് ഉപകരണങ്ങള്‍, ഫാസ്ടാഗുകള്‍, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ ബാലന്‍സ് ഉള്ള തുക പിന്‍വലിക്കാനോ ഉപയോഗിക്കാനോ ഉപഭോക്താക്കള്‍ക്ക് അനുമതിയുണ്ടെന്നും കേന്ദ്രബാങ്ക് അറിയിച്ചു.

പ്രതീകാത്മക ചിത്രം
എന്താണ് ഇടക്കാല ബജറ്റ്?, സമ്പൂര്‍ണ ബജറ്റുമായി വ്യത്യാസമെന്ത്? തയ്യാറാക്കുന്നത് എങ്ങനെ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com