ഇനി മാധ്യമങ്ങള്‍ക്ക് പണം നല്‍കില്ല; യുഎസ്സിലും ഓസ്‌ട്രേലിയയിലും ന്യൂസ് ടാബ് ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക്

യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ന്യൂസ് ഫീച്ചര്‍ ഒഴിവാക്കുന്നതായി കമ്പനി അറിയിച്ചിരുന്നു
യുഎസ്സിലും ഓസ്‌ട്രേലിയയിലും ന്യൂസ് ടാബ് ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക്
യുഎസ്സിലും ഓസ്‌ട്രേലിയയിലും ന്യൂസ് ടാബ് ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക്ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: യുഎസ്സിലെയും ഓസ്‌ട്രേലിയയിലെയും ഫെയ്‌സ്ബുക്കില്‍ നിന്ന് ന്യൂസ് ടാബ് നീക്കം ചെയ്യുന്നതായി കമ്പനി. 2024 ഏപ്രില്‍ മുതലാണ് മാറ്റം അവതരിപ്പിക്കുക. 2023 സെപ്റ്റംബറില്‍ യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ ന്യൂസ് ഫീച്ചര്‍ ഒഴിവാക്കുന്നതായി കമ്പനി അറിയിച്ചിരുന്നു.

ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം.

ഓസ്‌ട്രേലിയയിലും യുഎസിലും ഫെയ്‌സ്ബുക്ക് വാര്‍ത്തകളെ ആശ്രയിക്കുന്ന ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ വിഭാഗത്തില്‍ 80 ശതമാനത്തിന്റെ ഇടിവുണ്ടായി. വാര്‍ത്തകളോ രാഷ്ട്രീയ ഉള്ളടക്കമോ ഉപയോഗിക്കുന്നതിനുപകരം മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിനും പുതിയ താല്‍പ്പര്യങ്ങള്‍ കണ്ടെത്തുന്നതിനും ഉപയോക്താക്കള്‍ ശ്രമിക്കുന്നതായും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യുഎസ്സിലും ഓസ്‌ട്രേലിയയിലും ന്യൂസ് ടാബ് ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക്
ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി; 180ദിവസം വരെ 7.5%

ന്യൂസ് ടാബ് നീക്കം ചെയ്‌തെങ്കിലും, ഫെയ്‌സ്ബുക്കില്‍ പങ്കിടുന്ന ലിങ്കുകള്‍ വഴി ഉപയോക്താക്കള്‍ക്ക് വാര്‍ത്തകള്‍ വായിക്കാന്‍ കഴിയും. വെബ്‌സൈറ്റിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം കൂട്ടുന്നതിന് മാധ്യമ സ്ഥാപനങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളും പേജുകളും ലിങ്കുകള്‍ പങ്കുവെക്കാനാവും. റീല്‍സ് പോലുള്ള ഫീച്ചറുകളും ഉപയോഗിക്കാം. ഇതുവഴി ഉള്ളടക്കങ്ങളില്‍ നിന്നുള്ള 100 ശതമാനം വരുമാനവും മാധ്യമസ്ഥാപനങ്ങള്‍ക്ക് നിലനിര്‍ത്താനാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com