യുപിഐ സേവനരംഗത്ത് മത്സരം കടുക്കുന്നു, ഫ്ളിപ്പ്കാര്‍ട്ടും 'റെഡി'; തുടക്കത്തില്‍ ഓഫറുകളും

വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും യുപിഐ സേവനം തുടങ്ങി
ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫ്ളിപ്പ്കാര്‍ട്ട് യുപിഐ സേവനം പ്രവര്‍ത്തിക്കുക
ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫ്ളിപ്പ്കാര്‍ട്ട് യുപിഐ സേവനം പ്രവര്‍ത്തിക്കുകഫയൽ

ന്യൂഡല്‍ഹി: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കോമേഴ്‌സ് സ്ഥാപനമായ ഫ്ളിപ്പ്കാര്‍ട്ടും യുപിഐ സേവനം തുടങ്ങി. യുപിഐ സേവനരംഗത്ത് മത്സരം കടുപ്പിച്ചാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ രംഗപ്രവേശം.

ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫ്ളിപ്പ്കാര്‍ട്ട് യുപിഐ സേവനം പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും പേയ്‌മെന്റ് സേവനം ലഭ്യമാകുക. ഫ്‌ളിപ്പ്കാര്‍ട്ട് വിപണിക്ക് പുറത്തും ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇടപാടുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് യുപിഐ ഹാന്‍ഡില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കമ്പനിക്ക് 50 കോടി ഉപയോക്താക്കള്‍ ഉണ്ടെന്നാണ് ഫ്ളിപ്പ്കാര്‍ട്ടിന്റെ അവകാശവാദം. ഗൂഗിള്‍ പേ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ യുപിഐ സേവനങ്ങളോട് മത്സരിക്കാന്‍ ഒരുങ്ങിയാണ് ഫ്ളിപ്പ്കാര്‍ട്ടും ഈ രംഗത്തേയ്ക്ക് വരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏത് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും പണം നല്‍കാനുള്ള ഓപ്ഷന്‍ ഇതില്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മറ്റേതൊരു യുപിഐ ആപ്പും പോലെ ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്താനും സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണം അയയ്ക്കാനും കഴിയും. ഫ്ളിപ്പ്കാര്‍ട്ട് യുപിഐ ഉപയോഗിച്ചുള്ള ഫ്ളിപ്പ്കാര്‍ട്ടിന്റെ ആദ്യ ഓര്‍ഡറിന് 25 രൂപ കിഴിവ് പോലുള്ള ചില ഓഫറുകളും ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫ്ളിപ്പ്കാര്‍ട്ട് യുപിഐയിലെ സ്‌കാന്‍ ആന്റ് പേ ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ ചെയ്യുന്ന ആദ്യ അഞ്ച് ഇടപാടുകള്‍ക്ക് 20 സൂപ്പര്‍ കോയിനും ലഭിക്കുമെന്നും കമ്പനി അറിയിച്ചു.

ആക്‌സിസ് ബാങ്കിന്റെ സഹായത്തോടെയാണ് ഫ്ളിപ്പ്കാര്‍ട്ട് യുപിഐ സേവനം പ്രവര്‍ത്തിക്കുക
പ്രവാസികള്‍ക്ക് ചേരാന്‍ സാധിക്കുമോ?, രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ; പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com