ഇടപാടിന് ഫീസ് ഈടാക്കാന്‍ തുടങ്ങിയാല്‍ യുപിഐ ഉപേക്ഷിക്കും?; സര്‍വേ

ഇടപാടിന് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഭൂരിഭാഗം ആളുകളും യുപിഐ സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സര്‍വേ.
364 ജില്ലകളില്‍ നിന്നായി 34000 പേരാണ് സർവേയിൽ പങ്കെടുത്തത്
364 ജില്ലകളില്‍ നിന്നായി 34000 പേരാണ് സർവേയിൽ പങ്കെടുത്തത്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇടപാടിന് ചാര്‍ജ് ഈടാക്കാന്‍ തുടങ്ങിയാല്‍ ഭൂരിഭാഗം ആളുകളും യുപിഐ സംവിധാനം ഉപയോഗിക്കുന്നത് നിര്‍ത്തുമെന്ന് സര്‍വേ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുപിഐ ഇടപാടിന് ഒരിക്കലോ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണയോ ഫീസ് ഈടാക്കിയതായുള്ള അനുഭവവും നിരവധിപ്പേര്‍ പങ്കുവെച്ചതായും ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ പറയുന്നു.

364 ജില്ലകളില്‍ നിന്നായി 34000 പേരെ പങ്കെടുപ്പിച്ച് കൊണ്ടാണ് സര്‍വേ നടത്തിയത് എന്ന് ലോക്കല്‍സര്‍ക്കിള്‍സ് പറയുന്നു. ഇതില്‍ 73 ശതമാനം പേരും ഇടപാടിന് ഫീസ് ഏര്‍പ്പാടാക്കാന്‍ തുടങ്ങിയാല്‍ യുപിഐ ഉപേക്ഷിക്കുമെന്ന് പ്രതികരിച്ചു. സര്‍വേയില്‍ പങ്കെടുത്ത 23 ശതമാനം പേര്‍ മാത്രമാണ് ഇടപാടിന് ഫീസ് നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍വേയില്‍ പങ്കെടുത്ത രണ്ടില്‍ ഒരാള്‍ പ്രതിമാസം പത്തിലധികം യുപിഐ ഇടപാടുകള്‍ നടത്തുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും ഇടപാടിന് ഫീസ് ഈടാക്കിയ അനുഭവം നേരിട്ടവരാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരിക്കല്‍ അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇത്തരത്തില്‍ ഇടപാടിന് ഫീസ് ഈടാക്കിയതായാണ് ഇവര്‍ പ്രതികരിച്ചതെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.

364 ജില്ലകളില്‍ നിന്നായി 34000 പേരാണ് സർവേയിൽ പങ്കെടുത്തത്
യുപിഐ സേവനരംഗത്ത് മത്സരം കടുക്കുന്നു, ഫ്ളിപ്പ്കാര്‍ട്ടും 'റെഡി'; തുടക്കത്തില്‍ ഓഫറുകളും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com