എന്താണ് വാട്‌സ്ആപ്പ് ഗ്രീന്‍ തീം? ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം, പുതിയ അപ്‌ഡേറ്റ്

തുടക്കത്തില്‍ ഐഒഎസ് ഉപയോക്താക്കളിലാണ് വാട്‌സ്ആപ്പ് ഗ്രീന്‍ തീം ബാധകമാകുക
വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് എക്‌സ്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് തീം പച്ചനിറത്തിലേക്ക് മാറിയതില്‍ ചില ഉപയോക്താക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അപ്രതീക്ഷിതമായ ഈ മാറ്റത്തിന് പിന്നിലെ കാരണമെന്തന്നറിയാതെ സംശയിച്ചവരും ഉണ്ട്. വാട്‌സ്ആപ്പിന്റെ ദൃശ്യാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അപ്‌ഡേറ്റാണ് 'ഗ്രീന്‍ വാട്‌സ്ആപ്പ്'.

ഉപയോക്താക്കള്‍ക്ക് നവീകരിച്ചതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ ഇന്റര്‍ഫേസ് നല്‍കുന്നതിനായാണ് വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റ ഈ മാറ്റത്തിന് തുടക്കമിട്ടത്.

തുടക്കത്തില്‍ ഐഒഎസ് ഉപയോക്താക്കളിലാണ് വാട്‌സ്ആപ്പ് ഗ്രീന്‍ തീം ബാധകമാകുക. എല്ലാ ഐഒഎസ് ഡിവൈസുകളിലേക്കും ഗ്രീന്‍ ബ്രാന്‍ഡിങ് അപ്ഡേറ്റ് ലഭിക്കും. നിറ മാറ്റത്തിനൊപ്പം, ആപ്പിനുള്ളിലെ ഐക്കണുകളുടെയും ബട്ടണുകളുടെയും രൂപത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പ്
ടെസ്ല ഓഹരിയില്‍ ഇടിവ്; മസ്‌കിനെ പിന്തള്ളി ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍

ബട്ടണ്‍ സ്പെയ്സിങ്, മെച്ചപ്പെടുത്തിയ ചില ദൃശ്യ ഘടകങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്ത് പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കാനാണ് ഈ പരിഷ്‌ക്കരണങ്ങള്‍ ലക്ഷ്യമിടുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പച്ച വാട്‌സ്ആപ്പ് ഐക്കണ്‍ പരിചിതമാണെങ്കിലും കളര്‍ ടോണില്‍ സൂക്ഷ്മമായ മാറ്റം ഉണ്ടാകും. ഡാര്‍ക്ക് മോഡ് മെച്ചപ്പെടുത്തുന്നതും കൂടുതല്‍ വൈറ്റ് സ്‌പേസ് ഉള്‍പ്പെടുത്തി മെച്ചപ്പെട്ട വായനാക്ഷമതയ്ക്കായി ലൈറ്റ് മോഡ് ഒപ്റ്റിമൈസ് ചെയ്യുന്നതു പോലുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com