കരുതല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക്, നിക്ഷേപത്തില്‍ പുരുഷന്‍മാരേക്കാള്‍ മുന്നില്‍, റിപ്പോര്‍ട്ട്

എസ്‌ഐപി നിക്ഷേപത്തില്‍ സ്ത്രീകള്‍ക്ക് ശരാശരി 4,483 രൂപ നിക്ഷേപമുണ്ട്
എസ്‌ഐപി നിക്ഷേപം
എസ്‌ഐപി നിക്ഷേപംപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് പത്തില്‍ നാല് സ്ത്രീകളും നിക്ഷേപകരാണെന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപങ്ങളില്‍ സ്ത്രീകള്‍ തുടക്കം മുതല്‍ നിക്ഷേപം ആരംഭിക്കുകയും വിരമിക്കലിന് മുന്‍ഗണന നല്‍കുന്നയായും റിപ്പോര്‍ട്ട് പറയുന്നു.

എസ്‌ഐപി നിക്ഷേപത്തില്‍ സ്ത്രീകള്‍ക്ക് ശരാശരി 4,483 രൂപ നിക്ഷേപമുണ്ട്. ഈ വിഭാഗത്തില്‍ പുരുഷമാരുടെ നിക്ഷേപ ശരാശരി 3,992 രൂപയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നിക്ഷേപ മാനേജ്മെന്റ് കമ്പനിയായ ഫിന്‍എഡ്ജിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്‌ഐപി നിക്ഷേപം
'65 ശതമാനം വരെ ചെലവ് കുറവ്'; അടുത്ത പാദത്തില്‍ തന്നെ സിഎന്‍ജി ബൈക്ക് അവതരിപ്പിക്കാന്‍ ബജാജ് ഓട്ടോ, ലോകത്ത് ആദ്യം

ഉയര്‍ന്ന ശരാശരി പ്രതിമാസ നിക്ഷേപങ്ങള്‍ക്ക് പുറമേ, സ്ത്രീകള്‍ അവരുടെ ലക്ഷ്യങ്ങള്‍ക്കായി കൂടുതല്‍ തുക സ്വരൂപിക്കുന്നു. വിവിധ എസ്‌ഐപികളില്‍ സ്ത്രീകളുടെ ശരാശരി പ്രതിമാസ നിക്ഷേപം 14,347 രൂപയും, പുരുഷന്‍മാരുടേത് 13,704 രൂപയുമാണ്. കൂടുതല്‍ നിക്ഷേപം നടത്തുന്നത് കൂടാതെ സ്ത്രീകള്‍ സമര്‍ത്ഥമായി നിക്ഷേപിക്കുന്നവരാണെന്നും ഫിന്‍എഡ്ജ് സിഇഒ ഹര്‍ഷ് ഗഹ്ലൗട്ട് പറഞ്ഞു.

39.3 ശതമാനം സ്ത്രീകള്‍ 20 വയസിലും 41 ശതമാനം പേര്‍ 30 വയസിലും നിക്ഷേപം ആരംഭിക്കുമ്പോള്‍ 71 ശതമാനം പേര്‍ 5 വര്‍ഷത്തിലധികം നിക്ഷേപം തുടരുന്നു. 2023-ല്‍, ഫിന്‍എഡ്ജിലെ പുതിയ നിക്ഷേപകരില്‍ 41 ശതമാനം സ്ത്രീകളായിരുന്നു. 44 ശതമാനം സ്ത്രീകള്‍ റിട്ടയര്‍മെന്റിന് ലൈഫിന് മുന്‍ഗണന നല്‍കുമ്പോള്‍ 35 ശതമാനം പേര്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി യുക നീക്കിവയ്ക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com