ഗാര്‍ഹിക സിലിണ്ടര്‍ വില 100 രൂപ കുറച്ചു; വനിതാദിന സമ്മാനമെന്ന് പ്രധാനമന്ത്രി

കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കുക ലക്ഷ്യമെന്ന് പ്രധാനമന്ത്രി
പാചകവാതക സിലിണ്ടർ
പാചകവാതക സിലിണ്ടർ ഫയൽ ചിത്രം

ന്യൂഡല്‍ഹി: ഗാര്‍ഹിക പാചക വാതക സിലിണ്ടറിന്റെ വില 100 രൂപ കുറച്ചു. വനിതാ ദിനത്തോട് അനുബന്ധിച്ചാണ് പാചകവാതക വിലയില്‍ കുറവ് വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ സ്ത്രീകള്‍ക്ക് ഏറെ ഗുണകരമാണെന്നും, ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗാര്‍ഹിക സിലിണ്ടര്‍ വില കുറച്ചതോടെ, പുതുക്കിയ വില 810 രൂപയായി. നേരത്തെ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ വില 910 രൂപയായിരുന്നു.

പാചകവാതക സിലിണ്ടർ
ഇന്ന് വനിതാ ദിനം: വനിതാ സംരംഭകർക്ക് 40 ലക്ഷം വരെ സബ്സിഡി; വിവിധ പദ്ധതികളുമായി സർക്കാർ

പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍പിജി സിലണ്ടറിന്റെ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ സബ്‌സിഡി 200 രൂപയില്‍ നിന്ന് 300 രൂപയാക്കിയിരുന്നു. 14.2 കിലോഗ്രാമുള്ള എല്‍പിജി സിലിണ്ടര്‍ 603 രൂപയ്ക്ക് തുടര്‍ന്നും ലഭിക്കും. പത്തുകോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com