ഇന്ന് വനിതാ ദിനം: വനിതാ സംരംഭകർക്ക് 40 ലക്ഷം വരെ സബ്സിഡി; വിവിധ പദ്ധതികളുമായി സർക്കാർ

വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്
വനിതാ ദിനത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്ന്
വനിതാ ദിനത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്ന്പിടിഐ

തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും ശക്തിപകരുക എന്നതാണ് വനിതാ ​ദിനത്തിലൂടെ ലക്ഷ്യമിടുന്നത് 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്.

വനിതാ ദിനത്തിന്‍റെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്ന്
'ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല'; പദ്മജയെ പ്രശംസിച്ച് ഹരീഷ് പേരടി‌

വനിതാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയില്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 25 ശതമാനം(പരമാവധി 40 ലക്ഷം രൂപ വരെ) സബ്‌സിഡിയായി ലഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്‍ഡ് വഴി ഉല്‍പാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വനിതാ സംരംഭകര്‍ക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകള്‍ക്ക് 40 ശതമാനം സബ്‌സിഡി നല്‍കുന്നു. തൊഴിലും ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി വഴി ഉല്‍പാദന മേഖലയില്‍ 50 ലക്ഷം രൂപ വരെയും സേവനമേഖലയില്‍ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകള്‍ക്ക് 15 മുതല്‍ 35 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു. എന്നിങ്ങനെ ആകര്‍ഷകരമായ നിരവധി പദ്ധതികള്‍ ആണ് സര്‍ക്കാര്‍ സ്ത്രീകളെ മുന്‍ഗണന വിഭാഗക്കാരായി കണക്കാക്കി ഒരുക്കിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com