1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍; സ്‌പോര്‍ട്ടി ലുക്കില്‍ ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍

പുതിയ മോഡല്‍ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ
ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍
ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍image credit: Hyundai India

ന്യൂഡല്‍ഹി: പുതിയ മോഡല്‍ കാര്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ.എന്‍ ലൈന്‍ മോഡലില്‍ മൂന്നാമത്തെ വാഹനമായ ക്രെറ്റ എന്‍ ലൈന്‍ ആണ് അവതരിപ്പിക്കാന്‍ പോകുന്നത്. ഐ20 എന്‍ ലൈന്‍, വെന്യു എന്‍ ലൈന്‍ എന്നിവയാണ് എന്‍ ലൈന്‍ മോഡലില്‍ അവതരിപ്പിച്ച മറ്റു വാഹനങ്ങള്‍. തുടക്കത്തില്‍ 16000 കാറുകള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സ്‌പോര്‍ട്ടി ലുക്കില്‍ ഇറക്കുന്ന കാറിലെ ഗ്രില്ലും ഫ്രണ്ട് ബമ്പറും എല്ലാവരെയും ആകര്‍ഷിക്കുന്ന വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. 18 ഇഞ്ച് അലോയ് വീല്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, സൈഡ് സില്‍സ്, പിന്‍ഭാഗത്ത് ചുവന്ന ആക്സന്റുകളുള്ള ഒരു സ്‌കിഡ് പ്ലേറ്റ്, ട്വിന്‍ ടിപ്പ് എക്സ്ഹോസ്റ്റ് സിസ്റ്റം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹ്യൂണ്ടായ് ക്രെറ്റ എന്‍ ലൈനിന് 1.5 ലിറ്റര്‍ കപ്പ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് കരുത്ത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ്-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാണ്. ഈ എഞ്ചിന് 158 ബിഎച്ച്പി പവറും 253 എന്‍എം ടോര്‍ക്കും നല്‍കാന്‍ സാധിക്കും. വാഹനം മൂന്ന് മോണോടോണും മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും തിരഞ്ഞെടുക്കാം.

ടൈറ്റന്‍ ഗ്രേ മാറ്റ്, അബിസ് ബ്ലാക്ക്, പേള്‍ എന്നിവ മോണോടോണില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളില്‍ ബ്ലാക്ക് റൂഫുള്ള ഷാഡോ ഗ്രേ, ബ്ലാക്ക് റൂഫുള്ള അറ്റ്ലസ് വൈറ്റ്, ബ്ലാക്ക് റൂഫുള്ള തണ്ടര്‍ ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു.ആറ് എയര്‍ബാഗുകള്‍, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇബിഡിയുള്ള എബിഎസ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ എന്നി സുരക്ഷാ ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു.

ഹ്യുണ്ടായ് ക്രെറ്റ എന്‍ ലൈന്‍
ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചടി; എസ്ബിഐ ഓഹരിയില്‍ രണ്ടുശതമാനം ഇടിവ്, സെന്‍സെക്‌സ് 74,000ല്‍ താഴെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com