ഇലക്ടറല്‍ ബോണ്ട് കേസില്‍ തിരിച്ചടി; എസ്ബിഐ ഓഹരിയില്‍ രണ്ടുശതമാനം ഇടിവ്, സെന്‍സെക്‌സ് 74,000ല്‍ താഴെ

ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഓഹരിയില്‍ ഇടിവ്
വ്യാപാരത്തിനിടെ  എസ്ബിഐ നേരിട്ടത് രണ്ടുശതമാനത്തിന്റെ വരെ ഇടിവ്
വ്യാപാരത്തിനിടെ എസ്ബിഐ നേരിട്ടത് രണ്ടുശതമാനത്തിന്റെ വരെ ഇടിവ്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഓഹരിയില്‍ ഇടിവ്. വ്യാപാരത്തിനിടെ രണ്ടുശതമാനത്തിന്റെ വരെ ഇടിവാണ് എസ്ബിഐ നേരിട്ടത്. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് എസ്ബിഐയോട് ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചത് ബാങ്ക് ഓഹരികളെ ഒന്നടങ്കം സ്വാധീനിച്ചു. ബാങ്ക് നിഫ്റ്റി ഒരു ശതമാനമാണ് ഇടിഞ്ഞത്.

നിലവില്‍ എസ്ബിഐ 772 രൂപയിലാണ് വ്യാപാരം തുടരുന്നത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ എന്നിവയാണ് നഷ്ടം നേരിട്ട പ്രധാനപ്പെട്ട മറ്റു രണ്ടു ബാങ്ക് ഓഹരികള്‍. ഇതിന് പുറമേ ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിയവയും നഷ്ടം നേരിട്ടു. ബാങ്ക് ഓഹരികളില്‍ ഒന്നടങ്കം ഉണ്ടായ ഇടിവ് ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സിനെയും ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയെയും ബാധിച്ചു. സെന്‍സെക്‌സ് 440 പോയിന്റ് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇതോടെ 74000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നാളെത്തന്നെ തെരഞ്ഞെടുപ്പു കമ്മിഷനു കൈമാറാനാണ് എസ്ബിഐയോട് കോടതി നിര്‍ദേശിച്ചത്.വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ജൂണ്‍ 30 വരെ സമയം വേണമെന്നായിരുന്നു എസ്ബിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ജൂണ്‍ 30 വരെ സമയം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. നാളെ വൈകീട്ട് വിവരങ്ങള്‍ കൈമാറണം. 2019 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കടപ്പത്രത്തിലൂടെ ലഭിച്ച സംഭാവനകളുടെ കണക്കാണ് നല്‍കേണ്ടത്.

എസ്ബിഐയില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെള്ളിയാഴ്ച പ്രസിദ്ധപ്പെടുത്തണം. നടപ്പാക്കിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

വ്യാപാരത്തിനിടെ  എസ്ബിഐ നേരിട്ടത് രണ്ടുശതമാനത്തിന്റെ വരെ ഇടിവ്
അടച്ച നികുതിയില്‍ പൊരുത്തക്കേടുകള്‍; ഇ-മെയില്‍, എസ്എംഎസ് അറിയിപ്പുമായി ആദായനികുതി വകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com