കൈയില്‍ ഫണ്ട് കുറവാണോ?, ഈ മൂന്ന് കാറുകള്‍ക്ക് വില അഞ്ചുലക്ഷം രൂപയില്‍ താഴെ മാത്രം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചുലക്ഷം രൂപയില്‍ താഴെ വിലയുള്ള നിരവധി കാറുകള്‍ വിപണിയില്‍ ഉണ്ടായിരുന്നു
ആള്‍ട്ടോ കെ10
ആള്‍ട്ടോ കെ10image credit: MARUTI SUZUKI

ന്യൂഡല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചുലക്ഷം രൂപയില്‍ താഴെ വിലയുള്ള നിരവധി കാറുകള്‍ വിപണിയില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതോടെ കാറുകള്‍ എല്ലാം ചെലവേറിയതായി. അഞ്ചുലക്ഷം രൂപയില്‍ (എക്സ്ഷോറൂം വില) കൂടുതല്‍ വിലയുള്ള കാറുകളാണ് വിപണിയില്‍ ഉള്ള ഒട്ടുമിക്ക കാറുകളും. നിലവില്‍ രാജ്യത്ത് അഞ്ചുലക്ഷം രൂപയില്‍ താഴെ വിലയുള്ള മൂന്ന് കാറുകള്‍ മാത്രമാണ് വിപണിയില്‍ ഉള്ളത് എന്ന് വേണമെങ്കില്‍ പറയാം. മാരുതി സുസുക്കിയുടെ ആള്‍ട്ടോ കെ10, എസ് പ്രെസോ, റെനോ ക്വിഡ് എന്നിവയാണ് ഈ കാറുകള്‍. ഇവയ്ക്ക് പുറമേ അഞ്ചുലക്ഷം രൂപയില്‍ താഴെ വിലയുള്ള കാര്‍ വാങ്ങണമെങ്കില്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പോകേണ്ടി വരും.

മാരുതി സുസുക്കി ആള്‍ട്ടോ കെ10 ആണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വില കുറവുള്ള കാര്‍. ആള്‍ട്ടോ 800 നിര്‍ത്തലാക്കിയതോടെ, ആള്‍ട്ടോ കെ10 മാത്രമാണ് ശേഷിക്കുന്നത്. Std, Lxi എന്നിവയാണ് ആള്‍ട്ടോ കെ10 ന്റെ രണ്ട് വേരിയന്റുകള്‍.അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് (എക്‌സ്‌ഷോറൂം വില) വില.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Std വേരിയന്റിന് 3.99 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില. Lxi trim 4.83 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം) ലഭ്യമാണ്. ഇവ രണ്ടും 1.0 ലിറ്റര്‍ K10C പെട്രോള്‍ എന്‍ജിനിലാണ് പ്രവര്‍ത്തിക്കുന്നത്. മാരുതി സുസുക്കി എസ്-പ്രെസോയ്ക്ക് 4.26 ലക്ഷം രൂപയാണ് വില (എക്‌സ്-ഷോറൂം). Std വേരിയന്റിനാണ് ഈ വില ഈടാക്കുന്നത്. മാരുതി സുസുക്കി ആള്‍ട്ടോ K10ന്റെ അതേ എന്‍ജിനാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

ഒരുകാലത്ത് 0.8 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് റെനോ ക്വിഡ് ലഭ്യമായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് ലഭിക്കുന്നത്. ക്വിഡിന്റെ രണ്ട് വേരിയന്റുകള്‍ക്ക് 5 ലക്ഷം രൂപയില്‍ താഴെയാണ് (എക്‌സ്‌ഷോറൂം) വില. RXE 4.69 ലക്ഷം രൂപയ്ക്കും (എക്‌സ്‌ഷോറൂം) RXL(O) 4.99 ലക്ഷം രൂപയ്ക്കുമാണ് (എക്‌സ്‌ഷോറൂം) ലഭിക്കുന്നത്. നിലവില്‍ 800സിസി കാറുകള്‍ വിപണിയില്‍ ലഭ്യമല്ല. 800 സിസിയുള്ള സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ മാത്രമാണ് ലഭിക്കുക.

ആള്‍ട്ടോ കെ10
മാരുതി കാര്‍ ഫാക്ടറിയില്‍ 'ട്രെയിന്‍ സ്റ്റേഷന്‍'; രാജ്യത്തെ ആദ്യ ഇന്‍- പ്ലാന്റ് റെയില്‍വേ സൈഡിങ് ഗുജറാത്തില്‍, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com