90,000 കോടി 'വാഷ്ഔട്ട്', അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണിമൂല്യം ഇടിഞ്ഞു; സെൻസെക്സ് കൂപ്പുകുത്തി, താഴ്ന്നത് ആയിരം പോയിന്റ്

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്
 നിഫ്റ്റി 22000 പോയിന്റിലും താഴെ
നിഫ്റ്റി 22000 പോയിന്റിലും താഴെപ്രതീകാത്മക ചിത്രം

മുംബൈ: ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു. നിഫ്റ്റിയിലും സമാനമായ താഴ്ച രേഖപ്പെടുത്തി. സെന്‍സെക്‌സ് 73,000 പോയിന്റിലും നിഫ്റ്റി 22000 പോയിന്റിലും താഴെയാണ് വ്യാപാരം തുടരുന്നത്.

ചെറുകിട, ഇടത്തരം ഓഹരികളിലെ ലാഭമെടുപ്പാണ് വിപണിയില്‍ പ്രതിഫലിച്ചത്. നിഫ്റ്റി സ്‌മോള്‍ക്യാപ് സൂചികയില്‍ വലിയ തോതില്‍ തിരുത്തല്‍ ഉണ്ടാവുമെന്ന് സെബി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ ചെറുകിട, ഇടത്തരം ഓഹരികളുടെ മൂല്യം ഉയര്‍ന്ന തോതിലാണെന്നാണ്് വിദഗ്ധര്‍ പറയുന്നത്. അതുകൊണ്ടാണ് ചെറുകിട ഓഹരികളില്‍ തിരുത്തല്‍ സംഭവിക്കുന്നതെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

396 ഓഹരികളിലാണ് പ്രധാനമായി വില്‍പ്പനസമ്മര്‍ദ്ദം നേരിട്ടത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളില്‍ അഞ്ചുമുതല്‍ പത്തുശതമാനം വരെ ഇടിവാണ് നേരിട്ടത്. വിപണി മൂല്യത്തില്‍ ഏകദേശം 90000 കോടിയുടെ നഷ്ടമാണ് അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് ഉണ്ടായത്. തുടര്‍ച്ചയായി അദാനി എന്റര്‍പ്രൈസ് ലിമിറ്റഡ് നഷ്ടം നേരിടുന്നതാണ് അദാനി ഗ്രൂപ്പിന് തലവേദനയാകുന്നത്.

ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരിയും അദാനി എന്റര്‍പ്രൈസസ് ആണ്. ആറുശതമാനം ഇടിവാണ് നേരിട്ടത്. എഫ്എംസിജി സെക്ടര്‍ ഒഴികെ മറ്റെല്ലാ മേഖലകളിലും നഷ്ടം നേരിട്ടു. കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, പവര്‍ ഗ്രിഡ്, എന്‍ടിപിസി എന്നിവയാണ് നഷ്ടം നേരിട്ട മറ്റു ഓഹരികള്‍. അതേസമയം ഐസിഐസിഐ ബാങ്ക്, ഐടിസി ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

 നിഫ്റ്റി 22000 പോയിന്റിലും താഴെ
കൈയില്‍ ഫണ്ട് കുറവാണോ?, ഈ മൂന്ന് കാറുകള്‍ക്ക് വില അഞ്ചുലക്ഷം രൂപയില്‍ താഴെ മാത്രം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com