റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും, അടുത്ത സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ച ഏഴു ശതമാനമായി ഉയരും; തിരുത്തി ഫിച്ച്

2025 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് തിരുത്തി
2024 അവസാനത്തോടെ രാജ്യത്തിന്റെ പണപ്പെരുപ്പനിരക്ക് നാലുശതമാനമായി താഴ്‌ന്നേക്കും
2024 അവസാനത്തോടെ രാജ്യത്തിന്റെ പണപ്പെരുപ്പനിരക്ക് നാലുശതമാനമായി താഴ്‌ന്നേക്കുംഫയൽ

ന്യൂഡല്‍ഹി: 2025 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് തിരുത്തി. നേരത്തെ 6.5 ശതമാനം വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ഇത് ഏഴുശതമാനമാക്കി ഉയര്‍ത്തിയാണ് അനുമാനത്തില്‍ മാറ്റം വരുത്തിയത്.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് അരശതമാനം വരെ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 അവസാനത്തോടെ രാജ്യത്തിന്റെ പണപ്പെരുപ്പനിരക്ക് നാലുശതമാനമായി താഴ്‌ന്നേക്കും. ഇതിന്റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്നാണ് ഫിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമായി ഉയരും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 7 ശതമാനത്തില്‍ എത്തുമെന്നുമാണ് ഫിച്ച് പ്രവചിക്കുന്നത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളിലായി ജിഡിപി വളര്‍ച്ച 8 ശതമാനം കവിഞ്ഞതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വളര്‍ച്ചാ വേഗതയില്‍ കുറവ് സംഭവിക്കാമെന്നും ഫിച്ച് കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന ഫിച്ച് പ്രവചനം.

2024 അവസാനത്തോടെ രാജ്യത്തിന്റെ പണപ്പെരുപ്പനിരക്ക് നാലുശതമാനമായി താഴ്‌ന്നേക്കും
ഒറ്റയടിക്ക് തിരിച്ചുപിടിച്ചത് 57,000 കോടി; അദാനി ഗ്രൂപ്പ് കമ്പനികളില്‍ മുന്നേറ്റം, ഓഹരി വിപണിയിലും നേട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com