വീണ്ടും റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമോ?; സ്വര്‍ണവില കൂടി, 48,500ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില കൂടി
ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്
ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു. എന്നാല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ച് സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറി. 200 രൂപ ഉയര്‍ന്ന് 48,480 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 6060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് ശനിയാഴ്ച 48,600 രൂപയായാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്. തുടര്‍ന്ന് ഇന്നലെ 320 രൂപ ഇടിഞ്ഞ ശേഷമാണ് ഇന്ന് 200 രൂപ വര്‍ധിച്ചത്.

ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്
മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിക്കണോ?, ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം, സുരക്ഷാ ഫീച്ചറുമായി എച്ച്ഡിഎഫ്‌സി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com