യുപിഐ സ്റ്റാറ്റസ്; പേടിഎം ഓഹരിയില്‍ കുതിപ്പ്, അപ്പര്‍ സര്‍ക്യൂട്ടില്‍ ലോക്ക്; സെന്‍സെക്‌സ് 500 പോയിന്റ് ഇടിഞ്ഞു

യുപിഐ സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പച്ചക്കൊടി കാണിച്ചതിന് പിന്നാലെ പേടിഎം ഓഹരികളില്‍ കുതിപ്പ്.
പേടിഎം ഓഹരി അഞ്ചുശതമാനം മുന്നേറി
പേടിഎം ഓഹരി അഞ്ചുശതമാനം മുന്നേറിഫയൽ

മുംബൈ: യുപിഐ സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പച്ചക്കൊടി കാണിച്ചതിന് പിന്നാലെ പേടിഎം ഓഹരികളില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ അഞ്ചുശതമാനം മുന്നേറിയ പേടിഎം ഓഹരി അപ്പര്‍ സര്‍ക്യൂട്ട് തൊട്ടതോടെ ലോക്ക് ചെയ്തു. ഓഹരിയ്ക്ക് 370.90 രൂപ എന്ന നിലയിലേക്ക് മുന്നേറിയതോടെയാണ് പേടിഎം ഓഹരിയില്‍ വ്യാപാരം താത്കാലികമായി നിര്‍ത്തിവെച്ചത്.

നിക്ഷേപം സ്വീകരിക്കല്‍ അടക്കമുള്ള നടപടികളില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ റിസര്‍വ് ബാങ്ക് വിലക്കിയത് ഇന്ന് പ്രാബല്യത്തിലാവാനിരിക്കേ, ഇന്നലെയാണ് യുപിഐ സേവനങ്ങളുമായി മുന്നോട്ടുപോകാന്‍ പേടിഎമ്മിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ലൈസന്‍സ് അനുവദിച്ചത്. ഇതാണ് ഇന്ന് പേടിഎം ഓഹരിയില്‍ പ്രതിഫലിച്ചത്. അഞ്ചുശതമാനം മുന്നേറിയതോടെ പേടിഎമ്മിന്റെ വിപണിമൂല്യം 23,500 കോടിയ്ക്ക് മുകളിലായി. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, യെസ് ബാങ്ക് എന്നിവയുമായി ചേര്‍ന്നാണ് പേടിഎം യുപിഐ പേയ്‌മെന്റ് സേവനം നല്‍കുക. ഫോണ്‍പേ, ഗൂഗിള്‍ പേ പോലെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ആയി പ്രവര്‍ത്തിക്കനാണ് പേടിഎമ്മിനെ അനുവദിച്ചത്. മറ്റു ബാങ്കുകളുടെ നെറ്റ് വര്‍ക്കിനെ ആശ്രയിച്ചാണ് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ ഇന്ത്യന്‍ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 500 പോയിന്റിലേറെയാണ് താഴ്ന്നത്. നിഫ്റ്റി 22000 എന്ന സൈക്കോളജിക്കല്‍ ലെവലിലും താഴെ എത്തി. എച്ച്ഡിഎഫ്‌സി, ബിപിസിഎല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടേഴ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

പേടിഎം ഓഹരി അഞ്ചുശതമാനം മുന്നേറി
പേടിഎമ്മിന് തേര്‍ഡ് പാര്‍ട്ടി ആപ്പ് ലൈസന്‍സ്, ഉപയോക്താക്കള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?; വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com