സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ല

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില
സ്വര്‍ണവിലയില്‍ മാറ്റമില്ല
സ്വര്‍ണവിലയില്‍ മാറ്റമില്ലഫയല്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,480 രൂപയാണ്. ഗ്രാമിന് 6080 രൂപയും. ഈ മാസം ഒമ്പതിന് സര്‍വകാല റെക്കോര്‍ഡില്‍(ഒരു പവന് 48,600) എത്തിയ സ്വര്‍ണവില. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് പിന്നാലെ വില ഇടിയുന്ന ട്രെന്‍ഡാണ് കണ്ടത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 2000 രൂപയിലധികം വര്‍ധിച്ച് ശനിയാഴ്ച 48,600 രൂപയായാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് ഇട്ടത്.

സ്വര്‍ണവിലയില്‍ മാറ്റമില്ല
11 മുതല്‍ 40 ലക്ഷം രൂപ വരെ വില; പുതിയ ഇലക്ട്രിക് കാറുകളുമായി മാരുതിയും ഹ്യുണ്ടായിയും ടാറ്റയും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടര്‍ന്ന് കഴിഞ്ഞദിവസം 320 രൂപ ഇടിഞ്ഞ ശേഷം 200 രൂപ വര്‍ധിച്ച് വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com