വോയിസ് മെസേജുകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമില്ലേ? വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

ശബ്ദരീതിയില്‍ നല്‍കുന്ന സന്ദേശങ്ങള്‍(വോയ്‌സ് മെസേജുകള്‍) ടെക്‌സ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചര്‍
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്
വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ് ഫയല്‍

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ ഉപയോക്താക്കള്‍ക്കായി വോയിസ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ശബ്ദരീതിയില്‍ നല്‍കുന്ന സന്ദേശങ്ങള്‍(വോയ്‌സ് മെസേജുകള്‍) ടെക്‌സ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചര്‍.

ഫീച്ചര്‍ ലഭ്യമാകണമെങ്കില്‍ എന്‍ ടു എന്‍ഡ് ട്രാന്‍സ്‌ക്രിപ്ഷനില്‍ 150എംബി അധിക ഡേറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

വോയ്‌സ് നോട്ടുകള്‍ ടെക്‌സ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറിനായി പരീക്ഷണത്തിലാണ് വാസ്ആപ്പ്. ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുന്നതിന് എന്‍ടുഎന്‍ഡ് എന്‍ക്രിപ്ഷനും നടപ്പാക്കും.

ഉപയോക്താക്കര്‍ അധിക പാക്കേജ് ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം, വാട്ട്സ്ആപ്പ് ട്രാന്‍സ്‌ക്രിപ്ഷനുകളെ മെസേജ് ബബിളിലേക്ക് ഇത് സംയോജിപ്പിക്കും, ഓഡിയോ പ്ലേ ചെയ്യാന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളില്‍ പോലും വോയ്സ് സന്ദേശങ്ങള്‍ എളുപ്പത്തില്‍ വായിക്കാന്‍ ഇത് സഹായിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സാപ്പില്‍ പുതിയ അപ്‌ഡേറ്റ്
50,000 തൊട്ടില്ല; സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്

ഫീച്ചര്‍ ശ്രവണ വൈകല്യമുള്ള ഉപയോക്താക്കള്‍ക്ക് എളുപ്പമാക്കുകയും. ഓഡിയോ കേള്‍ക്കാന്‍ സാധ്യമല്ലാത്ത സാഹചര്യങ്ങളിലുള്ള ഉപയോക്താക്കള്‍ക്ക് സഹായകമാകുകയും ചെയ്യും. ദൈര്‍ഘ്യമേറിയ വോയ്സ് നോട്ടുകള്‍ ലഭിക്കുമ്പോള്‍ വോയ്സ് സന്ദേശങ്ങള്‍ ട്രാന്‍സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഫീച്ചറിന് ഉണ്ടായിരിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com