ഇന്ത്യയുടെ വിദേശനാണ്യ ശേഖരം സര്‍വകാല റെക്കോര്‍ഡില്‍; 64,229 കോടി ഡോളര്‍

തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍
വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി ഉയര്‍ന്നു
വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി ഉയര്‍ന്നുഫയൽ

ന്യൂഡല്‍ഹി: തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍. മാര്‍ച്ച് 15ന് അവസാനിക്കുന്ന ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച് 15ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേഖരത്തില്‍ 639.6 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഇക്കാലയളവില്‍ വിദേശനാണ്യ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി 56838.6 കോടി ഡോളറായി ഉയര്‍ന്നു. ഒരാഴ്ച കൊണ്ട് 603.4 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിദേശനാണ്യ ശേഖരത്തിലെ സ്വര്‍ണശേഖരത്തിലും വര്‍ധനയുണ്ടായി. 42.5 കോടി ഡോളറിന്റെ വര്‍ധനയോടെ 5114 കോടി ഡോളറായി വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

2023 കലണ്ടര്‍ വര്‍ഷത്തില്‍ വിദേശനാണ്യ ശേഖരത്തില്‍ 5800 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2022ല്‍ 7100 കോടി ഡോളറിന്റെ ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് കഴിഞ്ഞവര്‍ഷത്തെ തിരിച്ചുവരവ്.

വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി ഉയര്‍ന്നു
ഇനി അതിവേഗം യുപിഐ ഇടപാട് നടത്താം; ക്യൂആര്‍ കോഡ് സ്‌കാന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com