34 ലക്ഷം രൂപ!, ഷവോമിയും ഇലക്ട്രിക് കാര്‍ വിപണിയിലേക്ക്, 'സൂപ്പറാകാന്‍' എസ്യു7- വീഡിയോ

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ന് വിപണിയിലേക്ക്
ഷവോമി എസ്‌യു7
ഷവോമി എസ്‌യു7എക്സ്

ബെയ്ജിങ്: പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ന് വിപണിയിലേക്ക്. ഇന്ന് വൈകീട്ട് നടക്കുന്ന ചടങ്ങില്‍ കമ്പനി സ്ഥാപകന്‍ ലീ ജുന്‍ ആണ് കാര്‍ അവതരിപ്പിക്കുക. ഇതിന് പിന്നാലെ പുതിയ കാറിന്റെ ഓര്‍ഡര്‍ സ്വീകരിക്കല്‍ ആരംഭിക്കും. നാലു ഡോറുകളുള്ള സെഡാന്‍ എസ് യുവിയ്ക്ക് ഇന്ത്യന്‍ രൂപ അനുസരിച്ച് ഏകദേശം 34 ലക്ഷം രൂപ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ( 40000 അമേരിക്കന്‍ ഡോളര്‍)

സര്‍ക്കാര്‍ സബ്‌സിഡി ചൈനയുടെ ഇലക്ട്രിക് വാഹന വില്‍പ്പനയെ ലോകത്തെ ഏറ്റവും വലിയ വിപണിയാക്കി മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വില കുറഞ്ഞ ഇലക്ട്രിക് കാറുകളുമായി അന്താരാഷ്ട്ര വിപണിയില്‍ ചൈനീസ് കാറുകള്‍ എത്തുന്നത് ആഗോള തലത്തില്‍ വലിയ മത്സരത്തിന് ഇടയാക്കിയേക്കും. യൂറോപ്യന്‍, ജപ്പാന്‍, അമേരിക്കന്‍ കമ്പനികളാണ് കൂടുതല്‍ മത്സരം നേരിടേണ്ടി വരിക.

2021ലാണ് ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കടക്കുന്നതായി ഷവോമി പ്രഖ്യാപിച്ചത്.സ്മാര്‍ട്ട് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായിരിക്കും ഷവോമി കാറുകള്‍ എന്ന് സിഇഒ ലീ ജുന്‍ പറഞ്ഞു. എസ്യു7 എന്ന പേരിലുള്ള ഇലക്ട്രിക് കാറാണ് കമ്പനി അവതരിപ്പിക്കുന്നത്. അടുത്ത 20 വര്‍ഷത്തിനകം ലോകത്തെ പ്രമുഖ അഞ്ചു ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളുടെ പട്ടികയില്‍ ഷവോമിയെ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു ദിവസം, ലോകമെമ്പാടുമുള്ള റോഡുകളില്‍ ഷവോമി കാറുകള്‍ പരിചിതമായ ഒരു കാഴ്ചയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലീ ജുന്‍ പറഞ്ഞു.

ചൈനയില്‍ സ്മാര്‍ട്ടഫോണ്‍ വില്‍പ്പന രംഗത്ത് അഞ്ചാം സ്ഥാനത്തുള്ള ഷവോമി രാജ്യമൊട്ടാകെയുള്ള 29 സ്റ്റോറുകള്‍ വഴി പുതിയ കാറിന്റെ ഓര്‍ഡര്‍ സ്വീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 220kW റിയര്‍-വീല്‍ ഡ്രൈവ് മോട്ടോര്‍ ആണ് എസ് യു7ല്‍ ക്രമീകരിച്ചിരിക്കുന്നത്. ഒറ്റയടിക്ക് 1200 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. പരമാവധി മോട്ടോര്‍ സ്പീഡ് ആയി 27,200 ആര്‍പിഎം ആണ് E-motor HyperEngine V8s പ്രദര്‍ശിപ്പിക്കുന്നത്.425kW ഔട്ട്പുട്ടും 635Nm പീക്ക് ടോര്‍ക്കുമാണ് എന്‍ജിന്‍ നല്‍കുന്നത്. വെറും 5.3 സെക്കന്‍ഡിനുള്ളില്‍ കാറിനെ 100 കിലോമീറ്റര്‍ വേഗത്തില്‍ എത്തിക്കാന്‍ ഇത് സഹായിക്കും. ലോകമൊട്ടാകെയുള്ള ഇലക്ട്രിക് വാഹനങ്ങളില്‍ ഇത് റെക്കോര്‍ഡ് ആണെന്നും കമ്പനി അവകാശപ്പെടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അഡാപ്റ്റീവ് BEV ടെക്‌നോളജി, റോഡ്-മാപ്പിംഗ് ഫൗണ്ടേഷണല്‍ മോഡല്‍, സൂപ്പര്‍-റെസ് ഒക്യുപന്‍സി നെറ്റ്വര്‍ക്ക് ടെക്‌നോളജി തുടങ്ങിയ സവിശേഷതകളോടെയാണ് എസ് യു7 വരുന്നത്. പതിനൊന്ന് ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍, മൂന്ന് മില്ലിമീറ്റര്‍-വേവ് റഡാറുകള്‍, പന്ത്രണ്ട് അള്‍ട്രാസോണിക് റഡാറുകള്‍ എന്നിവയും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്റീരിയറില്‍ 16.1 ഇഞ്ച് 3K സെന്‍ട്രല്‍ കണ്‍സോള്‍, 7.1 ഇഞ്ച് കറങ്ങുന്ന ഡാഷ്‌ബോര്‍ഡ്, 56 ഇഞ്ച് HUD (ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ) എന്നിവയുമുണ്ട്. യാത്രക്കാര്‍ക്ക് പിന്‍ സീറ്റുകളില്‍ രണ്ട് ടാബ്ലെറ്റുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഷവോമി എസ്‌യു7
വ്യാപാര ദിവസം തന്നെ സെറ്റില്‍മെന്റിന് തുടക്കം; ഓഹരി വിപണിയില്‍ കുതിപ്പ്, സെന്‍സെക്‌സ് 74,000ലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com