അംബാനിയും അദാനിയും തമ്മില്‍ 'കൂട്ടുകെട്ട്'; വൈദ്യുതി പ്ലാന്റില്‍ റിലയന്‍സിന് 26 ശതമാനം ഓഹരി

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ വരുന്ന മുകേഷ് അംബാനിയും ഗൗതം അദാനിയും തമ്മില്‍ കൈകോര്‍ക്കുന്നു
 മുകേഷ് അംബാനി, ഗൗതം അദാനി
മുകേഷ് അംബാനി, ഗൗതം അദാനിഫയൽ/പിടിഐ

മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ ഇരുപതില്‍ വരുന്ന മുകേഷ് അംബാനിയും ഗൗതം അദാനിയും കൈകോര്‍ക്കുന്നു. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മധ്യപ്രദേശിലെ വൈദ്യുതി പ്ലാന്റില്‍ 26 ശതമാനം ഓഹരി വാങ്ങാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയത്.

ആഭ്യന്തര ആവശ്യങ്ങള്‍ക്ക് പ്ലാന്റിലെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ധാരണാപത്രം ഒപ്പുവെച്ചു. അദാനി പവറിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ മഹാന്‍ എനര്‍ജന്‍ ലിമിറ്റഡിലെ അഞ്ച് കോടി ഓഹരികള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വാങ്ങും. 50 കോടി മുടക്കിയാണ് ഓഹരികള്‍ വാങ്ങുക. 20 വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെടാനാണ് ഇരുകമ്പനികളും തീരുമാനിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരായ മുകേഷ് അംബാനിയും ഗൗതം അദാനിയും ഗുജറാത്തില്‍ നിന്നാണെങ്കിലും ബിസിനസ് രംഗത്ത് ശക്തമായ മത്സരമാണ് ഇരുവരും കാഴ്ച വെയ്ക്കുന്നത്.

 മുകേഷ് അംബാനി, ഗൗതം അദാനി
നിക്ഷേപകരുടെ ആസ്തിയില്‍ കുതിപ്പ്, 132 ലക്ഷം കോടിയുടെ വര്‍ധന, ഒരു വര്‍ഷത്തിനിടെ ഏറ്റവും വലിയ മുന്നേറ്റം; ടാറ്റ മോട്ടേഴ്‌സ്, എന്‍ടിപിസി വില ഇരട്ടിയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com