തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്പ്രതീകാത്മക ചിത്രം
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

ന്യൂഡല്‍ഹി: 2023-ല്‍ നിയമങ്ങള്‍ തെറ്റിച്ചതിന് ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഏഴ് കോടി അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വാട്സ്ആപ്പിലെ തട്ടിപ്പുകളും അനധികൃത ടെലിമാര്‍ക്കറ്റിങ്ങുള്‍പ്പെടെയുള്ള എല്ലാ പരാതികളും അധികൃതര്‍ നിരീക്ഷിക്കുകയാണ്.

ഇപ്പോള്‍ സംശയാസ്പദമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അക്കൗണ്ടുകളെ വിലക്കാന്‍ സാധിക്കുന്ന പുതിയ സുരക്ഷാ ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിക്കുകയാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'അക്കൗണ്ട് റിസ്ട്രിക്ഷന്‍' എന്ന ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് തട്ടിപ്പ് അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള വാക്കുകളോ സന്ദേശങ്ങളോ അയയ്ക്കാന്‍ ശ്രമിക്കുന്നതോ, ഏതെങ്കിലും ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതോ ആയ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇത്തരം അക്കൗണ്ടുകളെ താല്‍ക്കാലികമായി വിലക്കും.

ഇത്തരം അക്കൗണ്ടുകള്‍ക്ക് പിന്നീട് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയില്ല. എന്നാല്‍ സന്ദേശങ്ങളും കോളുകളും സ്വീകരിക്കാന്‍ കഴിയും. ടെലിമാര്‍ക്കറ്റിംഗ് ഏജന്‍സികളില്‍ നിന്നും തട്ടിപ്പ് അക്കൗണ്ടുകളില്‍ നിന്നുമുള്ള സ്പാം സന്ദേശങ്ങളെ തടയുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും. ഫീച്ചര്‍ നിലവില്‍ പരീക്ഷണത്തിലാണ്. എല്ലാ ബഗ്ഗുകളും നീക്കം ചെയ്തുകഴിഞ്ഞാല്‍ ഫീച്ചര്‍ എല്ലാവരിലേക്കും എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com