ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്
'+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്
'+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്ഫയൽ

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പത്തില്‍ മറുപടി നല്‍കാന്‍ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളോടും വീഡിയോകളോടും പ്രതികരിക്കണമെങ്കില്‍ മീഡിയ കണ്ടന്റ് ടാപ്പ് ചെയ്ത് പിടിച്ച ശേഷം മുകളില്‍ തെളിഞ്ഞുവരുന്ന ബാറില്‍ നിന്ന് റിയാക്ഷന്‍ ഇമോജി തെരഞ്ഞെടുക്കണം. ഇതിനേക്കാള്‍ എളുപ്പത്തില്‍ റിയാക്ഷന്‍ നല്‍കാന്‍ കഴിയുന്ന ഫീച്ചറാണ്‍ വാട്‌സ്ആപ്പ് വികസിപ്പിച്ച് വരുന്നത്. മീഡിയ വ്യൂവര്‍ ഇന്റര്‍ഫെയ്‌സില്‍ തന്നെ റിയാക്ഷന്‍ ബാറിനെ ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ഫീച്ചര്‍ വരുന്നത്. ഇത് ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുമെന്നാണ് വിലയിരുത്തല്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിയാക്ഷന്‍ ബാറില്‍ വലതുവശത്തുള്ള ഇമോജി ബട്ടണ്‍ പ്രയോജനപ്പെടുത്തി മീഡിയ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം വരുന്നത്. ആഗ്രഹിക്കുന്ന റിയാക്ഷന്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ '+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്. ലോംഗ് പ്രസോ വലതുവശത്തേയ്ക്ക് സൈ്വപ്പും ചെയ്യുന്നതോ ഒഴിവാക്കി എളുപ്പത്തില്‍ മീഡിയോ കണ്ടന്റിനോട് റിയാക്ട് ചെയ്യാന്‍ കഴിയുന്ന വിധമാണ് പുതിയ സംവിധാനം.

'+' ബട്ടണ്‍ ടാപ്പ് ചെയ്ത് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്
എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com