നിക്ഷേപകരുടെ 5.5 ലക്ഷം കോടി രൂപ 'വാഷ്ഔട്ട്'; ഓഹരി വിപണിയില്‍ കനത്ത നഷ്ടം, ഇടിവ് നേരിട്ടത് ഓട്ടോ, മെറ്റല്‍ കമ്പനികള്‍

വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 600 പോയിന്റാണ് താഴ്ന്നത്
ഒറ്റയടിക്ക് 600 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്
ഒറ്റയടിക്ക് 600 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്പ്രതീകാത്മക ചിത്രം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിനിടെ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 600 പോയിന്റാണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് നേരിട്ടു. 22,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റി. വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയെ സ്വാധീനിച്ചത്.

വ്യാപാരത്തിന്റെ തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് 5.49 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. നിക്ഷേപകരുടെ മൊത്തം ആസ്തി മൂല്യം 397.90 ലക്ഷം കോടി രൂപയായി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 403.39 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് അഞ്ചുലക്ഷം കോടിയിലധികമാണ് വാഷ്ഔട്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടാറ്റ മോട്ടേഴ്‌സ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് അടക്കമുള്ള ഓഹരികളാണ് നഷ്ടം നേരിട്ടത്. പ്രധാനമായി ഓട്ടോ, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട സെക്ടറുകള്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2168 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞദിവസം വിറ്റഴിച്ചത്.

ഒറ്റയടിക്ക് 600 പോയിന്റിന്റെ ഇടിവാണ് സെന്‍സെക്‌സ് നേരിട്ടത്
ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com