വിവിധ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുമായി മാരുതി; അടിമുടി മാറ്റങ്ങളുമായി പുത്തന്‍ ലുക്കില്‍ സ്വിഫ്റ്റ് നാളെ

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി എല്ലാവരും പ്രതീക്ഷിക്കുന്ന പുതിയ തലമുറ സ്വിഫ്റ്റ് നാളെയാണ് അവതരിപ്പിക്കാന്‍ പോകുന്നത്
മാരുതി സ്വിഫ്റ്റ്
മാരുതി സ്വിഫ്റ്റ്ഫയൽ

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി എല്ലാവരും പ്രതീക്ഷിക്കുന്ന പുതിയ തലമുറ സ്വിഫ്റ്റ് നാളെയാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പുതിയ കാര്‍ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മാരുതി സുസുക്കി നിലവിലെ വിവിധ ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

65,000 രൂപ വരെയാണ് വിവിധ മോഡലുകള്‍ക്ക് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. വാഗണ്‍ ആര്‍, ആള്‍ട്ടോ കെ10, നിലവിലെ സ്വിഫ്റ്റ് മോഡല്‍ തുടങ്ങിയവ വാങ്ങുമ്പോഴാണ് ഡിസ്‌കൗണ്ട് ലഭിക്കുക.

നിലവിലെ സ്വിഫ്റ്റ് 38,000 രൂപ വരെ കിഴിവോടെയാണ് ലഭിക്കുക. 15,000 രൂപ എക്സ്ചേഞ്ച് ബോണസും 7,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 15000 രൂപ ക്യാഷ് ഡിസ്‌കൗണ്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വാഗണ്‍ ആറിന് 60000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. സിഎന്‍ജി വേരിയന്റിന് 25000 രൂപയാണ് കുറച്ചുകിട്ടുക. പെട്രോള്‍ വേരിയന്റിന് 35000 രൂപ കിട്ടും. ഇതിന് പുറമേ എക്‌സ്‌ചേഞ്ച് ഓഫറായി 15000 രൂപയും 5000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ആള്‍ട്ടോ കെ10 CNG വേരിയന്റിന് 25,000 രൂപ ക്യാഷ് ബെനഫിറ്റ് ലഭിക്കും. പെട്രോള്‍ എംടിക്കും എടിക്കും യഥാക്രമം 40,000 രൂപയും 45,000 രൂപയും കിഴിവ് ലഭിക്കും. കൂടാതെ, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 2,500 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉണ്ട്.

മറ്റൊരു ഹാച്ച്ബാക്കായ സെലേറിയോയും ഡിസ്‌കൗണ്ട് ഓഫറുകളുടെ ഭാഗമാണ്. ഉപഭോക്താക്കള്‍ക്ക് CNG വേരിയന്റിന് 30,000 രൂപയും MT, AT വേരിയന്റുകള്‍ക്ക് 35,000 മുതല്‍ 40,000 രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 2,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുതിയ സ്വിഫ്റ്റ്

പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സ്വിഫ്റ്റ് ഇറക്കുന്നതെന്ന് മാരുതി സുസുക്കി അറിയിച്ചു.കൂറ്റന്‍ ഗ്രിലോട് കൂടിയ മുന്‍വശം, പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഡേടൈം റണ്ണിംഗ് ലൈറ്റ് എന്നിവയോട് കൂടിയ കാറിന്റെ മുന്‍വശം കാണിച്ച് കൊണ്ടുള്ള ടീസര്‍ കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയിരുന്നു. ബലേനോ, ഫ്രോങ്ക്സ് എന്നിവയ്ക്ക് സമാനമായ പരിഷ്‌കരിച്ച ക്യാബിനാണ് പുതിയ സ്വിഫ്റ്റില്‍ ഉണ്ടാവുക.

പഴയ സ്വിഫ്റ്റിനെ അപേക്ഷിച്ച് വില അല്‍പ്പം കൂടാന്‍ സാധ്യതയുണ്ട്. നിലവിലുള്ള മോഡലിന് 6.24 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, 360 ഡിഗ്രി കാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയോട് കൂടി യാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുന്ന തരത്തിലായിരിക്കും പുതിയ മോഡല്‍ ഇറങ്ങുക.

മാരുതി സ്വിഫ്റ്റ്
ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com