ഗൂഗിള്‍ വാലറ്റ് ഇന്ത്യയിലും, പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍
ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍
ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ വാലറ്റ് പ്ലേസ്റ്റോറിലെത്തി. പണമിടപാടുകളില്‍ ഗൂഗിള്‍ വാലറ്റ് കൂടുതല്‍ സുരക്ഷിതമാണ്. ഡിജിറ്റല്‍ രേഖകളും, ടിക്കറ്റുകളും, ഡിജിറ്റല്‍ കീയും പോലും ഈ വാലറ്റില്‍ സൂക്ഷിക്കാനാകും.

ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ആപ്പ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കും സഹായകരമാണ്.ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ലോയല്‍റ്റി കാര്‍ഡുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍ എന്നിവയും ഗൂഗിള്‍ വാലറ്റില്‍ ശേഖരിക്കാനാകും.

പണം അയക്കാന്‍ ഉപയോഗിക്കുന്ന യുപിഐ അടിസ്ഥാനമായുള്ള ഗൂഗിള്‍പേയില്‍നിന്നും വ്യത്യസ്തമായി കോണ്‍ടാക്ട്‌ലെസ് പേമെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ് ആയിരിക്കും ഇത്. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് സുരക്ഷിത കോണ്‍ടാക്റ്റ്‌ലെസ് പേമെന്റുകളാവും അനുവദിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍
ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

പേയ്മെന്റ് കാര്‍ഡുകള്‍ ഗൂഗിള്‍ വാലറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഗൂഗിള്‍ പേ സ്വീകരിക്കുന്ന എവിടെയും പണമടയ്ക്കാം. പണം ഇടപാടിന്റെ വിശദാംശങ്ങള്‍ സുരക്ഷിതമായിരിക്കും. 2022 മുതല്‍ ഗൂഗിള്‍ പേയ്ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിള്‍ വാലറ്റാണ് ഉപയോഗിക്കുന്നത്. 2024 ജൂണ്‍ മുതല്‍ ഇന്ത്യയും സിംഗപ്പുരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിള്‍പേ ലഭ്യമാകില്ലെന്നു ഗൂഗിള്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ സൂചന നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com