അഞ്ചു വേരിയന്റുകള്‍, 9 നിറം; നിരത്ത് കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ്, വില 6.49 ലക്ഷം രൂപ മുതല്‍, വിശദാംശങ്ങള്‍

വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് നാലാം തലമുറയില്‍പ്പെട്ട സ്വിഫ്റ്റ് അവതരിപ്പിച്ച് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി
മാരുതി സുസുക്കി സ്വിഫ്റ്റ്
മാരുതി സുസുക്കി സ്വിഫ്റ്റ് എക്സ്

ന്യൂഡല്‍ഹി: വാഹന പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് നാലാം തലമുറയില്‍പ്പെട്ട സ്വിഫ്റ്റ് അവതരിപ്പിച്ച് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 6.49 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. പഴയ സ്വിഫ്റ്റിനേക്കാള്‍ വില അല്‍പ്പം കൂടുതലാണ്. അഞ്ചു വേരിയന്റുകളിലായി 9 നിറത്തിലാണ് വാഹനം വിപണിയില്‍ എത്തുക.

കാറിന്റെ മുന്‍വശത്ത് റിയര്‍ ബമ്പറുകള്‍, LED DRLകള്‍, LED പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, LED ഫോഗ് ലൈറ്റുകള്‍, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ LED ടെയില്‍ലൈറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളിലും വാഹനം വാങ്ങാം. സിസ്ലിംഗ് റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ്, മാഗ്മ ഗ്രേ, സ്പ്ലെന്‍ഡിഡ് സില്‍വര്‍ എന്നിവയാണ് മറ്റ് നിറങ്ങള്‍. കൂടാതെ, മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളുമുണ്ട്. മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള ലസ്റ്റര്‍ ബ്ലൂ, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള സിസ്ലിംഗ് റെഡ്, മിഡ്നൈറ്റ് ബ്ലാക്ക് റൂഫുള്ള പേള്‍ ആര്‍ട്ടിക് വൈറ്റ് എന്നിങ്ങനെയാണ് ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിയാനോ ബ്ലാക്ക് ട്രീറ്റ്മെന്റ്, സാറ്റിന്‍ മാറ്റ് സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍, ഇന്‍സ്ട്രുമെന്റ് കണ്‍സോളിനുള്ള വ്യത്യസ്തമായ ഡയലുകള്‍, ഒമ്പത് ഇഞ്ച് സ്മാര്‍ട്ട്പ്ലേ പ്രോ പ്ലസ് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുള്ള പുതിയ ഡാഷ്ബോര്‍ഡ് ആണ് ഇന്റീരിയറില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ഫോണ്‍ മിററിംഗ്, സുസുക്കി കണക്റ്റ്, പിന്‍ എസി വെന്റുകള്‍, കീലെസ് എന്‍ട്രി, ആറ് എയര്‍ബാഗുകള്‍, ഇഎസ്പി, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകള്‍ക്കും റിമൈന്‍ഡറോടുകൂടിയ മൂന്ന് പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയാണ് ഇന്റീറിയറിലെ മറ്റു ഫീച്ചറുകള്‍.

മൂന്ന് സിലിണ്ടറോട് കൂടിയ 1.2 ലിറ്റര്‍ ഇസഡ് സീരിസ് പെട്രോള്‍ എന്‍ജിന്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 80 ബിഎച്ച്പിയും 112 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുക. ആറ് സ്പീഡ് മാനുവല്‍ യൂണിറ്റും എഎംടി യൂണിറ്റുമാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായി ഉള്ളത്. LXi, VXi, VXi(O), ZXi, ZXi+ എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ നിന്ന് ഏത് വേണമെങ്കിലും ഉപഭോക്താവിന് തെരഞ്ഞെടുക്കാം. LXi വേരിയന്റിന് 6.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. VXiയ്ക്ക് 7.29 ലക്ഷം രൂപ നല്‍കണം.

മാരുതി സുസുക്കി സ്വിഫ്റ്റ്
എന്താണ് വാട്‌സ്ആപ്പില്‍ എത്തുന്ന പുതിയ 'ഓഡിയോ കോള്‍ ബാര്‍' ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com