അക്ഷയ തൃതീയ; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃത്രീയ
ഫിസിക്കല്‍ ആയി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതാണ് പരമ്പരാഗത രീതി
ഫിസിക്കല്‍ ആയി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതാണ് പരമ്പരാഗത രീതിചിത്രം: പിടിഐ

ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ തൃത്രീയ. ശുഭകാര്യങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഉത്തമമായ വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് അക്ഷയതൃതീയ. അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്നാണ് വിശ്വാസം. ഇത്തവണ മേയ് 10 ആയ വെള്ളിയാഴ്ചയാണ് അക്ഷയതൃതീയ.

അക്ഷയതൃതീയ എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിവസം എന്ന് കരുതുന്നവരാണ് ഭൂരിഭാഗം ആളുകളും. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് പുറമേ മറ്റു ചില മാര്‍ഗങ്ങളിലൂടെയും സ്വര്‍ണത്തില്‍ നിക്ഷേപിക്കാം. അവ ചുവടെ:

ഫിസിക്കല്‍ ആയി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതാണ് പരമ്പരാഗത രീതി. നിക്ഷേപത്തിന് പുറമേ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ടുകൂടിയാണ് ഇത്തരത്തില്‍ വാങ്ങുന്നത്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പണിക്കൂലി വരും. ഗുണമേന്മ, റീസെയില്‍ മൂല്യം തുടങ്ങിയ കാര്യങ്ങളും അറിഞ്ഞിരിക്കണം.

ഗോള്‍ഡ് കോയ്ന്‍, ബാര്‍

നാണയം, ബാര്‍ എന്നി രൂപത്തിലും സ്വര്‍ണം വാങ്ങി വെയ്ക്കാവുന്നതാണ്. ഗുണമേന്മ സര്‍ട്ടിഫിക്കറ്റോട് കൂടിയാണ് ഇവ ബാങ്കുകളില്‍ നിന്നും ജ്വല്ലറി കടകളിലും നിന്നും ലഭിക്കുന്നത്.

ഇടിഎഫ്

ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍( ഇടിഎഫ്) ആണ് മറ്റൊരു നിക്ഷേപ രീതി. ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണത്തിന്റെ പേപ്പര്‍ അല്ലെങ്കില്‍ ഡിമെറ്റീരിയല്‍സ്ഡ് ഫോമാണ് ഇടിഎഫ്. വാങ്ങാനും വില്‍ക്കാനും ഇത് എളുപ്പമാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ചെന്ന് വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യമാണ് ഉള്ളത്. ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണമാണെങ്കില്‍ സൂക്ഷിക്കുന്നത് റിസ്‌ക് ഉള്ള കാര്യമാണ്.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

സര്‍ക്കാരാണ് ഇത് പുറത്തിറക്കുന്നത്. ഇലക്ട്രോണിക് ഫോമിലാണ് ഇവിടെ സ്വര്‍ണം സൂക്ഷിക്കുന്നത്. നിശ്ചിത പലിശ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ പിന്‍വലിക്കാനുമാകും. സാധാരണ നിലയില്‍ എട്ടുവര്‍ഷമാണ് കാലാവധി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ ഗോള്‍ഡ്

ഓണ്‍ലൈനിലൂടെ ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങിവെയ്ക്കാവുന്നതാണ്. വില്‍പ്പനക്കാരന്‍ ഇന്‍ഷ്വര്‍ ചെയ്ത നിലവറകളിലാണ് ഇവ സൂക്ഷിക്കുന്നത്. ചെറിയ അളവില്‍ ഇടയ്ക്കിടെ വാങ്ങി വലിയ തുക വരുന്ന സ്വര്‍ണം സമ്പാദിക്കാവുന്നതാണ്. ഈ രീതി സാധാരണയായി ഫിസിക്കല്‍ രൂപത്തിലുള്ള സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട സംഭരണത്തിന്റെയും സുരക്ഷാ ആശങ്കകളുടെയും തടസ്സം ഇല്ലാതാക്കുന്നു.

ഗോള്‍ഡ് മ്യൂച്ചല്‍ ഫണ്ട്

ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് മൈനിങ് കമ്പനികള്‍ എന്നിവിടയാണ് നിക്ഷേപിക്കുന്നത്. നിക്ഷേപിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണിത്. നേരിട്ട് ഫിസിക്കല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാതെയുള്ള നിക്ഷേപ മാര്‍ഗമാണിത്.

ഫിസിക്കല്‍ ആയി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതാണ് പരമ്പരാഗത രീതി
അക്ഷയതൃതീയ വെള്ളിയാഴ്ച വന്നാല്‍ ശ്രേഷ്ഠമാണോ?, വെള്ളി വാങ്ങാനും അത്യുത്തമം; പ്രത്യേകതകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com