സ്വന്തമായി ഇലക്ട്രിക് വാഹനം ഉണ്ടോ?, നികുതി ഇളവിനായി ക്ലെയിം ചെയ്യാം; വിശദാംശങ്ങള്‍

പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80EEB പ്രകാരമാണ് ഇളവ്
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80EEB പ്രകാരമാണ് ഇളവ്ഫയൽ

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്. ഇലക്ട്രിക് കാര്‍ വാങ്ങുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ആനുകൂല്യമാണ് പ്രധാനമായി ലഭിച്ചുവരുന്നത്. ഇലക്ട്രിക് വാഹനം വാങ്ങിയ എത്രപേര്‍ക്ക് അറിയാം ആദായനികുതി ഇളവ് കൂടി ലഭിക്കുമെന്ന്? ഇലക്ട്രിക് വാഹനം വായ്പ എടുത്ത് വാങ്ങിയവര്‍ക്കാണ് ഇതിന്റെ പ്രയോജനം. വായ്പയുടെ പലിശ ആദായനികുതി ഇളവിനായി പ്രയോജനപ്പെടുത്താം എന്നതാണ് നേട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80EEB പ്രകാരം, നികുതിദായകര്‍ക്ക് ഇലക്ട്രിക് വാഹനം വാങ്ങാന്‍ ഉപയോഗിച്ച വായ്പയുടെ പലിശയില്‍ 1,50,000 രൂപ വരെ ആദായനികുതി ഇളവിനായി ക്ലെയിം ചെയ്യാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.നികുതി ബാധ്യത കുറയ്ക്കാന്‍ ഇത് ഏറെ സഹായിക്കും.

എന്നാല്‍ ഒരു വ്യവസ്ഥയുണ്ട്. ഇലക്ട്രിക് വാഹനം വാങ്ങാന്‍ 2019 ജനുവരി 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ അംഗീകരിച്ച വായ്പകള്‍ക്ക് മാത്രമേ ഈ കിഴിവ് ലഭ്യമാകൂ. ഇക്കാലയളവില്‍ എടുത്ത വായ്പ ഇതുവരെ ആദായ നികുതി കിഴിവിനായി ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ നികുതി ലാഭം നഷ്ടമായേക്കാമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80EEB പ്രകാരമാണ് ഇളവ്
എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോര്‍ഡ്, ഏപ്രിലില്‍ ആദ്യമായി 20,000 കോടി കടന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com