എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോര്‍ഡ്, ഏപ്രിലില്‍ ആദ്യമായി 20,000 കോടി കടന്നു

മാസംതോറുമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപത്തില്‍ റെക്കോര്‍ഡ്
ഏപ്രില്‍ മാസത്തില്‍ നിക്ഷേപകര്‍ 20,371 കോടി രൂപയാണ് എസ്‌ഐപിയിലൂടെ നിക്ഷേപിച്ചത്
ഏപ്രില്‍ മാസത്തില്‍ നിക്ഷേപകര്‍ 20,371 കോടി രൂപയാണ് എസ്‌ഐപിയിലൂടെ നിക്ഷേപിച്ചത്ഫയൽ/പിടിഐ

മുംബൈ: മാസംതോറുമുള്ള സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) നിക്ഷേപത്തില്‍ റെക്കോര്‍ഡ്. ഏപ്രില്‍ മാസത്തില്‍ നിക്ഷേപകര്‍ 20,371 കോടി രൂപയാണ് എസ്‌ഐപിയിലൂടെ നിക്ഷേപിച്ചത്. കടപ്പത്ര, ഓഹരി ഫണ്ടുകളിലാണ് നിക്ഷേപം.

മുന്‍ മാസം 19,271 കോടി രൂപയായിരുന്നു എസ്‌ഐപിയിലെ നിക്ഷേപം. എസ്‌ഐപിയില്‍ 20,000 കോടി രൂപ കൂടി എത്തിയതോടെ, മൊത്തം ആസ്തി 57.26 ലക്ഷം കോടി രൂപയായി. ഏപ്രിലിലെ കണക്കാണിത്. മാര്‍ച്ചില്‍ ഇത് 55.01 ലക്ഷം കോടി രൂപയായിരുന്നു.

എന്നാല്‍ ഏപ്രിലില്‍ ഇക്വറ്റി മ്യൂച്ചല്‍ ഫണ്ടിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ കുറവുണ്ടായി. 18,917.09 കോടിയായാണ് കുറഞ്ഞത്. മാര്‍ച്ചില്‍ ഇത് 22,633.15 കോടിയായിരുന്നു. 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.

ഏപ്രില്‍ മാസത്തില്‍ നിക്ഷേപകര്‍ 20,371 കോടി രൂപയാണ് എസ്‌ഐപിയിലൂടെ നിക്ഷേപിച്ചത്
അക്ഷയതൃതീയ വെള്ളിയാഴ്ച വന്നാല്‍ ശ്രേഷ്ഠമാണോ?, വെള്ളി വാങ്ങാനും അത്യുത്തമം; പ്രത്യേകതകള്‍

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com